മരണം മൂന്നായി: സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചത് മൂന്നുപേര്‍

കൊല്ലം കിളിക്കൊല്ലുരില്‍ പോളിങ്ങ് ബൂത്തില്‍ കുഴഞ്ഞു വീണ കിളികൊല്ലൂര്‍ സ്വദേശി മണി (59) മരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം മൂന്നായി. ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ മാറോളില്‍ സ്വദേശി വിജയ (62) ആണ് ആദ്യം കുഴഞ്ഞു വീണു മരിച്ചത്. ചൊക്ലി രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ വോട്ടു ചെയ്യാന്‍ വരിയില്‍ നിന്ന യുവതിയും കുഴഞ്ഞു വീണു. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 129ാം നമ്പര്‍ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാല്‍ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം വരിനില്‍ക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയില്‍ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭര്‍ത്താവും വോട്ടു ചെയ്ത് മടങ്ങി.

DONT MISS
Top