ഓരോ കുട്ടിയുടെയും ചുറ്റുപാടുകള്‍ വിഭിന്നമാണ് അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളും വ്യത്യസ്തമാണ്; അനുസരണക്കേടുള്ള കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ എങ്ങനെ തിരിച്ചറിയാം

കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഈ കുട്ടികള്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും. അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ ഉണര്‍ന്നതാണ് ആറു വയസുകാരി മകള്‍. അപ്പോഴും അവള്‍ കരയുകയാണ് “നാളെ എന്നെ സ്‌കൂളില്‍ വിടുമോ?” ആ അമ്മ ഏറെ സങ്കടത്തോടെയാണ് മകളുമായി ഡോക്ടറുടെ അടുത്തെത്തിയത്. ”അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മടിയാണ്. എങ്ങനെയെങ്കിലും അവളുടെ ഈ സ്വഭാവം മാറ്റിത്തരണം”. ഇതുപോലെ നിരവധി കേസുകളാണ് എത്തുന്നത്. കുട്ടികള്‍ വ്യത്യസ്തരാണ്.

ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്തമാണ്. കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെയാണ് കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം.

Also read: പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക്; വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ മുന്നണികള്‍

മോഷണം

മോഷണം ഒരു സ്വഭാവവൈകല്യമാണെന്ന് പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം. മാതാപിതാക്കളില്‍ നിന്ന് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികള്‍, എല്ലാത്തിനും അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍, മാതാപിതാക്കളില്‍ നിന്ന് സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവര്‍, കഠിനമായ ചിട്ടകളില്‍ വളര്‍ന്ന കുട്ടികള്‍ എന്നിവരില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. മറ്റ് കാരണങ്ങള്‍ കൊണ്ടും ഇത്തരം വൈകല്യം ഉണ്ടാകാം. അത് കുട്ടിയെ ശരിക്ക് പഠിക്കുന്ന ഒരു സൈക്കോളജിസ്റ്റിന് കണ്ടെത്താവുന്നതേ ഉള്ളൂ. കുട്ടികളിലെ ഇത്തരം മോഷണവാസനയെ ‘ക്ലെപ്‌റ്റോമാനിയ’ എന്നു പറയാം.

ദേഷ്യമനോഭാവം

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച് പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവ ദേഷ്യമനോഭാവക്കാരില്‍ കാണപ്പെടുന്നു. സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഇത്തരത്തില്‍ പെരുമാറാം. കുട്ടികളോടു മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായിത്തീരും  കുട്ടികളുടെ സ്വഭാവവും.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന് കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്. മാതാപിതാക്കളെ പേടിച്ചു വളരുന്ന കുട്ടികളിലാണ് സാധാരണയായി ഇത്തരം പെരുമാറ്റരീതി ഉണ്ടാകുന്നത്. ദേഷ്യമനോഭാവവും ആക്രമണ സ്വഭാവവുമെല്ലാം കുട്ടികള്‍ അവര്‍ക്കു കിട്ടുന്നതെല്ലാം സൂക്ഷിച്ച് വച്ച് പുറത്തേയ്ക്ക് എടുക്കുന്നതാണ്. ഈ രണ്ട് സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഇവരുടെ നല്ല ഭാവി ഇല്ലാതാകും. ഇവര്‍ വളര്‍ന്ന് ക്രിമിനല്‍ സ്വഭാവമുള്ളവരാകും.

Also Read: തീഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ ഓം എന്ന് പച്ച കുത്തി; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണ ഉത്തരവിട്ട് ദില്ലി കോടതി

പിന്‍വാങ്ങല്‍

ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെയാണ് പിന്‍വാങ്ങല്‍ എന്നു പറയുന്നത്. സമൂഹത്തില്‍ നിന്ന് എന്നതിനേക്കാള്‍ അവനവനില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ഒരുതരം അന്തര്‍മുഖത്വം ആണ് ഇവരില്‍ പ്രകടമാകുന്നത്. മറ്റുള്ളവരെ കുറിച്ചോ സമൂഹത്തെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്തവര്‍.

നാണിച്ച് മുഖം കുനിച്ച്

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നാണം വളരെ സാധാരണയാണ്. ഒരു പരിധിവരെ നാണം കുട്ടികളില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കിടക്കുന്ന കുട്ടികളെന്ന് ഇവരെകുറിച്ച് പറയും. സാധാരണഗതിയില്‍ കുട്ടി വളരുന്നതിനനുസരിച്ച് ഈ സ്വഭാവത്തിന് മാറ്റം വരും. എന്നാല്‍ നാണം ഒരു മാനസിക പ്രശ്‌നമായി മാറിയവരില്‍ കുട്ടി വളര്‍ന്നാലും ലജ്ഞാശീലവും ഭീരുത്വവും അധികരിച്ച് നില്‍ക്കുന്നു. നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ.

മടിയാണ് പ്രശ്‌നം

യാതൊരു അസുഖവുമില്ലാതെ തക്കതായ മറ്റ് കാരണങ്ങളില്ലാതെ കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാകാതിരിക്കുന്ന അവസ്ഥ. ഇതിന് സ്‌കൂള്‍ ഹോബിയ എന്നു പറയുന്നു. സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ആക്കുക എന്നതാണ് ഇതിന് പരിഹാരം. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്ന കളികളും മറ്റും സ്‌കൂളില്‍ സംഘടിപ്പിക്കുക. തീരെ ചെറിയ കുട്ടികള്‍ക്കാണെങ്കില്‍ പാട്ടു പാടി കൊടുക്കാം കഥ പറഞ്ഞു കൊടുക്കാം. അല്പം മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഒരുപക്ഷേ ഏതെങ്കിലും വിഷയം പഠിക്കാനുള്ള ബുദ്ധിമുട്ടാകാം അല്ലെങ്കില്‍ അടിക്കുന്നതോ മറ്റ് ശിക്ഷകളോ ഭയന്നിട്ടാകാം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാതിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

ഈ പറഞ്ഞവയെല്ലാം വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ കുട്ടികളില്‍ കണ്ടു വരുന്ന സ്വഭാവങ്ങളാണ്. എന്നാല്‍ ഇവ മാറ്റമില്ലാതെ തുടര്‍ച്ചയായി കാണപ്പെടുമ്പോഴാണ് വൈകല്യമാണോ എന്ന് സംശയിക്കേണ്ടത്. മറ്റ് കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്ക്കുക, പൈപ്പ് തുറന്നു വയ്ക്കുക, കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളില്‍ പെടുന്നു. ഇവ തിരിച്ചറിഞ്ഞ് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം.

ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് സകൂളില്‍ പോകാനുള്ള മടിയും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം. ഇതിന് ചികിത്സ ഉണ്ട്. വിദേശത്തും ഫ്‌ലാറ്റിലും ഒക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ് ജനിതകമായ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും. മറ്റ് കുട്ടികളുടെ കളിപ്പാട്ടങ്ങളൊക്കെ എടുത്ത് വച്ച് ഇത് എനിക്ക് വേണം എന്റെയാ എന്ന് വാശിപിടിക്കുന്ന കുട്ടികള്‍.അവര്‍ക്ക് അതിനെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ല എന്നതാണ് സത്യം. അത് മനസിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളാകുന്നു.

കടപ്പാട്: ഡോ. സുഷുമ, വികാസ്പീഡിയാ

‘ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം’; ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ നിന്നാല്‍ സിപിഐഎമ്മില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ലെന്നും കണ്ണന്താനം

DONT MISS
Top