ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആദ്യം ഒരുങ്ങുന്നത് എസ്‌യുവി; കോമ്പസ്, ഹാരിയര്‍ നിരയിലേക്ക്

ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആദ്യം ഒരുങ്ങുന്നത് ചെറു എസ്‌യുവിയെന്ന് ഉറപ്പായി. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നിവയുടെ നിരയിലേക്കാണ് ഈ എസ്‌യുവിയും എത്തുക. നിലവില്‍ എക്‌സ്‌യുവിക്കും ആള്‍ട്ടുറാസിനും ഇടയില്‍ മഹീന്ദ്രയ്ക്ക് മറ്റ് എസ്‌യുവികളില്ല. ഇവിടേക്കാണ് ഫോര്‍ഡുമൊത്തുള്ള വാഹനം കടന്നുവരുന്നത്.

“ബിജെപിക്കാര്‍ വോട്ടു ചെയ്യുന്നതില്‍ എന്താണ് അപാകതയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ തന്നെ ചോദിച്ചിരിക്കുന്നു”, രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്

ഫോര്‍ഡും മഹീന്ദ്രയുമൊത്ത് പുതിയ കമ്പനിയാണ് രൂപീകരിക്കുന്നത് എങ്കിലും ബാഡ്ജിംഗ് എന്താകുമെന്ന് വ്യക്തമല്ല. പുതിയ കമ്പനിയുടെ 51 ശതമാനം ഓഹരി മഹീന്ദ്രയാകും കൈവശം വയ്ക്കുക. 49 ശതമാനം ഓഹരി ഫോര്‍ഡും കയ്യില്‍വെക്കും. ഈ കമ്പനിയുടെ കീഴിലാകും ഫോര്‍ഡിന് നിലവില്‍ ഇന്ത്യയിലുള്ള ആസ്തിയും ജീവനക്കാരുമെല്ലാം വരിക.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പവര്‍ട്രെയ്ന്‍ വികസനവും മറ്റ് സഹകരണത്തിന്റേയും കരാറുകള്‍ കഴിഞ്ഞ വര്‍ഷം ഇരുകമ്പനികളും ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെറുഎഞ്ചിനുകള്‍ മഹീന്ദ്ര വികസിപ്പിക്കും.

also read: മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; എന്‍കെ പ്രേമചന്ദ്രന് കലക്ടറുടെ താക്കീത്

ഫോര്‍ഡ് ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടും വെറും 3 ശതമാനം മാത്രമാണ് ഫോര്‍ഡിന്റെ വിപണി വിഹിത. ഐക്കണ്‍, ഫിയസ്റ്റ, എകോസ്‌പോര്‍ട്ട് എന്നീ മോഡലുകള്‍ മാത്രമാണ് വാണിജ്യവിജയം നേടിയത്.

ജിഎം ചെയ്തതുപോലെ ഇന്ത്യവിടാന്‍ ഫോര്‍ഡ് ഒരുക്കമല്ല. മഹീന്ദ്രയുമായി ചേര്‍ന്ന് വ്യവസായം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഫോര്‍ഡിന്റെ പ്രതീക്ഷ. മഹീന്ദ്രയുടെ സര്‍വീസ് നെറ്റ്‌വര്‍ക്കിലും ഫോര്‍ഡിന് കണ്ണുണ്ട്.

also read:  തെരഞ്ഞെടുപ്പ് കഴിയുംവരെ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം പാടില്ല; കൊല്ലത്ത് പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ യുഡിഎഫ് നീക്കം

DONT MISS
Top