“രാജ്യത്തെ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയിലുള്ള യുവാവാണ് വിപി സാനു”, മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രകാശ് രാജ് (വീഡിയോ)

മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനുവിനെ വിജയിപ്പിക്കണമെന്ന് നടന്‍ പ്രകാശ് രാജ്. രാജ്യത്തെ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയിലുള്ള യുവാവാണ് വിപി സാനുവെന്നും യോഗ്യരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പ്രകാശ് രാജ് ഇടതുപക്ഷത്തോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രകാശ് രാജ് വീഡിയോയിലൂടെയാണ് സാനുവിനെ വിജയാശംസകള്‍ അറിയിച്ചത്.

”സ്വയം ഒരു സ്ഥാനാര്‍ഥിയായ എനിക്ക് ചില സ്ഥാനാര്‍ഥികളെ നിര്‍ബന്ധമായും ജയിപ്പിക്കണമെന്ന് അവിടുത്തെ വോട്ടര്‍മാരോട് പറയണമെന്നുണ്ട്. അതില്‍ ഒരാളാണ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വിദ്യാര്‍ഥി നേതാവ് വി പി സാനു. രാജ്യത്തെ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിനരയിലുള്ള യുവാവായ സാനു എന്തായാലും ജയിച്ച് പാര്‍ലമെന്റിലെത്തണം. യോഗ്യരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ ജയിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ യുവത്വത്തിന്റെ പ്രതിനിധിയായി സാനുവനെ തെരഞ്ഞെടുക്കണം” പ്രകാശ് രാജ് പറഞ്ഞു.

സ്ത്രീകളെ കടുത്ത രീതിയില്‍ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസിന്റെ പരസ്യം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന നിലപാടുമായി അജയ് തറയില്‍ (വീഡിയോ)

DONT MISS
Top