ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു; പ്രതിസന്ധി അതിരൂക്ഷം

പ്രതീകാത്മക ചിത്രം

മുംബൈ: ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു. രാത്രി 10.20ന് അമൃത്‌സറില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാന സര്‍വീസാകും അവസാനത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മുങ്ങിത്താഴുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്ന്.

അടിയന്തരമായി ലഭിക്കേണ്ടിയിരുന്ന 400 കോടി ബാങ്കുകളുടെ കൂട്ടായ്മ അനുവദിച്ചിരുന്നില്ല. ഇതോടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്ക്കാതെ മറ്റ് വഴി തേടാന്‍ കമ്പനിക്കായില്ല. ഇനി ബാങ്കുകള്‍ സഹായിക്കാതെ ജെറ്റ് എയര്‍വെയ്‌സിന് സര്‍വീസ് തുടരാനാകില്ല.

ബാങ്കുകള്‍ തുക അനുവദിച്ചില്ലെങ്കില്‍ കമ്പനി മുന്നോട്ടുപോകില്ലെന്നുകാട്ടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്ക്ക് അറിയിപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍ 1500 കോടി വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. 8000 കോടിയുടെ വായ്പ്പാ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കണോ എന്നാണ് ബാങ്കുകളുടെ കൂട്ടായ്മ പരിഗണിക്കുന്ന വിഷയം.

DONT MISS
Top