രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലത്തി. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് തങ്ങി

ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. പിന്നീട് പാലായിലേക്ക് അദ്ദേഹം എത്തും.

പാലായില്‍ മാണിയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം വയനാട്ടിലേക്ക് പോകുന്ന രാഹുല്‍ പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ ആവേശത്തിലാണ്.

DONT MISS
Top