രാഹുല്‍ ഗാന്ധിയേയും മാതാവിനേയും ചേര്‍ത്ത അശ്ലീല പദപ്രയോഗവുമായി ഹിമാചല്‍ ബിജെപി അധ്യക്ഷന്‍ (വീഡിയോ)

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്ക് എന്ത് ആഭാസവുമാകാം എന്ന് വീണ്ടും തെളിയിച്ച് ഹിമാചല്‍ പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിംഗ് സാറ്റി. എല്ലാവിധ രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പരാമര്‍ശമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേക്കുറിച്ച് ഇയാള്‍ നടത്തിയത്.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ഇയാള്‍. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ താങ്കള്‍ ഒരു ‘മദര്‍ചോദ്’ ആണെന്ന് സത്യപാല്‍ സിംഗ് പ്രസംഗത്തില്‍ വിളിച്ചുപറഞ്ഞു. അമ്മയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ എന്ന അര്‍ഥമാണ് ഈ വാക്കിനുള്ളത്.

“കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറയുന്ന സഹോദരാ, നിങ്ങളും നിങ്ങളുടെ അമ്മയും സഹോദരീ ഭര്‍ത്താവും ജാമ്യത്തിലാണ്. നിങ്ങള്‍ കള്ളനെന്ന് വിളിക്കുന്നയാള്‍ക്കെതിരെയാകട്ടെ ഒരു കേസുമില്ലതാനും. അദ്ദേഹം ജാമ്യത്തിലുമല്ല”, സിംഗ് പറഞ്ഞു.

“ഒരു പഞ്ചാബ് സ്വദേശി നിങ്ങളോട് പറയാനാവശ്യപ്പെട്ട ഒരു കാര്യം ഞാന്‍ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍ ഒരു മദര്‍ചോദാണ്”, സത്പാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

അങ്ങേയറ്റം വിവേക രഹിതമായ പ്രവര്‍ത്തിയാണ് സത്പാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹിമാചലിലെ കോണ്‍ഗ്രസ് പറഞ്ഞു. സത്പാലും ബിജെപിയും മാപ്പ് പറയണം. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

DONT MISS
Top