ലോക നിലവാരമുള്ള സിനിമകള്‍ നിര്‍മിക്കാന്‍ ‘എന്‍എഫ് വര്‍ഗ്ഗീസ് പിക്‌ച്ചേര്‍സ്’ വരുന്നു

“ആരാടാ നിന്നെ അടിച്ചത്? ആണ്ടവനോ അതോ സേട്ട്ജിയോ?”, ഈ മുഴക്കമുള്ള ശബ്ദത്തിനുടമയായ എന്‍ എഫ് വര്‍ഗ്ഗീസിനെ മലയാളികള്‍ ഇനിയും മറന്നുകാണാന്‍ വഴിയില്ല. അദ്ദേഹത്തിന്റെ സിനിമാ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചു അടുത്ത തലമുറയുടെ സാന്നിധ്യം സിനിമയിലേക്ക് ചുവടുറപ്പിക്കുകയാണ്.

നിര്‍മ്മാണ രംഗത്തേക്കാണ് എന്‍ എഫ് വര്‍ഗീസിന്റെ മൂത്ത മകള്‍ സോഫിയ വര്‍ഗ്ഗീസ്, എന്‍ എഫ് വര്‍ഗ്ഗീസ് പിക്‌ച്ചേര്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനിയുമായി എത്തുന്നത്. മഞ്ജു വാര്യര്‍ ആണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

മലയാളം തമിഴ് ഭാഷകളിലായി മികച്ചതും കലാമൂല്യമുള്ളതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന എന്‍ എഫ് വര്‍ഗ്ഗീസ് പികിച്ചേര്‍സ് ആദ്യ ചിത്രം ഒരുക്കുന്നത് മലയാളത്തിലാണ്. ‘പ്രായഭേദമന്യേ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ ലോക ചലച്ചിത്ര മേഖലയിലേക്ക് ഒരു മലയാള ചലച്ചിത്രം’ ഇതാണ് കമ്പനി മുന്നോട്ടു വെക്കുന്ന ആശയം. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടട്ടില്ല.

DONT MISS
Top