തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നുതിരിച്ചുമാത്രം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും; മാന്യതക്കേട് മുഖമുദ്രയാക്കി വീണ്ടും മനേകാ ഗാന്ധി

മനേകാ ഗാന്ധി

സുല്‍ത്താന്‍പുര്‍: വോട്ട് ചെയ്തില്ലെങ്കില്‍ താന്‍ ശപിച്ചുകളയും എന്ന വാദവുമായി ബിജെപി നേതാവ് രംഗത്തുവന്നതിന് പിന്നാലെ പുതിയ അടവുമായി മനേകാ ഗാന്ധിയും രംഗത്ത്. തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളെ തരം തിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്.

ബിജെപിക്ക് 80 ശതമാനം വോട്ടുകിട്ടുന്ന ഗ്രാമങ്ങളെല്ലാം എ കാറ്റഗറിയിലായിരിക്കും ഉള്‍പ്പെടുത്തുക. 60 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ ബി കാറ്റഗറിയിലും 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ സി കാറ്റഗറിയിലും 30 ശതമാനവും അതില്‍ കുറവും വോട്ട് ലഭിക്കുന്ന ഗ്രാമങ്ങള്‍ ഡി കാറ്റഗറിയിലും ഉള്‍പ്പെടുത്തും. വികസനങ്ങള്‍ ഈ ഗ്രൂപ്പ് അടിസ്ഥാനത്തിലാകും നടക്കുക എന്നും മനേക പറയുന്നു.

പിലിബിത്ത് എംപിയായ മനേകാ ഗാന്ധി ഇത്തവണ ഈ സീറ്റ് മകന്‍ വരുണ്‍ ഗാന്ധിക്ക് നല്‍കുകയും വരുണിന്റെ സുല്‍ത്താന്‍പുര്‍ സീറ്റ് മനേക ഏറ്റെടുക്കുകയുമായിരുന്നു. വോട്ടുചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കാനാവില്ല എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞ ദിവസം ഇവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

DONT MISS
Top