ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; അമ്പാട്ടി റായിഡുവും ഋഷഭ് പന്തും ഇല്ല

ദില്ലി: ഏറെ നാളത്തെ ചര്‍ച്ചക്കും കാത്തിരിപ്പിനുമൊടുവില്‍ ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ടായിരുന്ന അമ്പാട്ടി റായിഡുവിനേയും ഋഷഭ് പന്തിനേയും സെലക്ടര്‍മാര്‍ തഴഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം എം എസ് കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരണ്‍ദീപ് സിങ്, ദെബാങ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ

DONT MISS
Top