പാകിസ്താനെ കുറിച്ചല്ല സംസാരിക്കേണ്ടത്, ഇന്ത്യയില്‍ ചെയ്ത കാര്യങ്ങളാണ് പറയേണ്ടത്: പ്രിയങ്ക ഗാന്ധി

ഫത്തേപൂര്‍ സിക്രി: ബിജെപിക്കാര്‍ ദേശസ്‌നേഹികളാണെങ്കില്‍ പാകിസ്താനെ കുറിച്ചല്ല സംസാരിക്കേണ്ടത്, ഇന്ത്യയില്‍ എന്തുചെയ്തുവെന്നാണ് പറേണ്ടതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ കള്ളങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് പറയുന്ന വികസനം രാജ്യത്തെവിടെയും കാണാനില്ല. യുവാക്കള്‍ക്ക് തൊഴിലില്ലാതാവുകയും കര്‍ഷകരുടെ കടബാധ്യത കുത്തനെ കൂടുകയുമാണുണ്ടായതെന്നനും പ്രിയങ്ക പറഞ്ഞു. യുപിയിലെ ഫത്തേപൂര്‍ സിക്രി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് ബബ്ബാറിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ബിജെപി ഭൂരിപക്ഷ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിക്കാര്‍ ദേശസ്‌നേഹികളാണെങ്കില്‍ സമരത്തിനിറങ്ങിയ കര്‍ഷകരെ അവര്‍ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കാത്തതും എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.

DONT MISS
Top