ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പകല്‍ മൂന്നിന് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് ടീമിനെ തെരഞ്ഞെടുക്കുക. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. മെയ് 30ന് ഇംഗ്ലണ്ടിലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മഹേന്ദ്ര സിങ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുശ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി എന്നീ 11 കളിക്കാര്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്.

ശേഷിച്ച നാല് സ്ഥാനങ്ങള്‍ക്കായി അമ്പാട്ടി റായുഡു, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ കടുത്ത പോരാട്ടമാണ്. ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം ടീം തെരഞ്ഞെടുപ്പില്‍ കാര്യമായി പരിഗണിക്കില്ലെന്നാണ് ക്യാപ്റ്റന്‍ കോഹ്‌ലി അഭിപ്രായപ്പെട്ടത്.

DONT MISS
Top