ജയറാം ചിത്രം ഗ്രാന്റ് ഫാദറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ റിലീസ് ചെയ്തു. ഗ്രാന്റ് ഫാദര്‍ ടീമിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്.

ജയറാമിനൊപ്പം ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉത്സാഹകമ്മിറ്റിക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. റാഹ ഇന്റനാഷണല്‍ പെരുന്നാളിന് ചിത്രം റിലീസിന് ഒരുക്കും.

DONT MISS
Top