തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത്ഷായും നിര്‍മലാ സീതാരാമനും ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. 15,16 തിയ്യതികളിലായാണ് പരിപാടികള്‍.

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. നാളെ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.

DONT MISS
Top