‘കാപ്പാന്‍’ ടീസറെത്തി; സൂര്യ, ആര്യ ഒപ്പം മോഹന്‍ലാലും

സൂപ്പര്‍ താരം സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്റെ ടീസറെത്തി. മോഹന്‍ലാലും ആര്യയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എന്നാല്‍ ടീസര്‍ സൂചനതരുന്നത് സൂര്യയുടെ വണ്‍മാന്‍ഷോയാകും ചിത്രത്തിലുണ്ടാവുക എന്നതാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ടീസര്‍ നിരാശയുണ്ടാക്കിയേക്കും.

മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ത്തന്നെ അന്യഭാഷകളില്‍ പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കാറുണ്ട്. ഇത് ജില്ലയില്‍ നിരാശയുണ്ടാക്കിയെങ്കിലും ജനതാ ഗ്യാരേജില്‍ നഷ്ടം നികത്തി. എന്നാല്‍ കാപ്പാന്‍ മോഹന്‍ലാല്‍ ആരാധകരെ എത്രത്തോളം രസിപ്പിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. അറിയുന്നിടത്തോളം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയ്ക്കുവേണ്ടി ഹാരിസ് ജയരാജ് ഒരിക്കല്‍കൂടി സംഗീതം നിര്‍വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിനായി സുഭാസ്‌കരനാണ് കാപ്പാന്‍ നിര്‍മിക്കുന്നത്.

DONT MISS
Top