കുവൈറ്റിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. നിയമ ഭേദഗതി ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം നിയമം പ്രാബല്യത്തിലാകുമെന്നാണ് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ സന്ദര്‍ശക വിസയില്‍ കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ഇന്‍ഷുറന്‍സ് ഫീസ് കൂടി അടച്ചാല്‍ മാത്രമേ വിസ ലഭിക്കുകയുള്ളൂ.എന്നാല്‍ ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കായി വരുന്നവര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വകാര്യആശുപത്രികളിലും ചികിത്സ ലഭ്യമാകും. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം എത്രയാണ് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

DONT MISS
Top