ഫോര്‍ഡ് ഒറ്റയ്ക്കുള്ള പ്രവര്‍ത്തനം നിര്‍ത്തി മഹീന്ദ്രയുമായി സഹകരിക്കുന്നു

ഇന്ത്യയിലെ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനം നിര്‍ത്തുവാനൊരുങ്ങി ഫോര്‍ഡ്. മഹീന്ദ്രയുമായി സഹകരിച്ച് തങ്ങളുടെ സാമ്രാജ്യം മുന്നോട്ടുകൊണ്ടുപോകാനാണ് ഫോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ കമ്പനിയുടെ 51 ശതമാനം ഓഹരി മഹീന്ദ്രയാകും കൈവശം വയ്ക്കുക. 49 ശതമാനം ഓഹരി ഫോര്‍ഡും കയ്യില്‍വെക്കും. ഈ കമ്പനിയുടെ കീഴിലാകും ഫോര്‍ഡിന് നിലവില്‍ ഇന്ത്യയിലുള്ള ആസ്തിയും ജീവനക്കാരുമെല്ലാം വരിക.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പവര്‍ട്രെയ്ന്‍ വികസനവും മറ്റ് സഹകരണത്തിന്റേയും കരാറുകള്‍ കഴിഞ്ഞ വര്‍ഷം ഇരുകമ്പനികളും ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെറുഎഞ്ചിനുകള്‍ മഹീന്ദ്ര വികസിപ്പിക്കും.

ഫോര്‍ഡ് ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടും വെറും 3 ശതമാനം മാത്രമാണ് ഫോര്‍ഡിന്റെ വിപണി വിഹിത. ഐക്കണ്‍, ഫിയസ്റ്റ, എകോസ്‌പോര്‍ട്ട് എന്നീ മോഡലുകള്‍ മാത്രമാണ് വാണിജ്യവിജയം നേടിയത്.

ജിഎം ചെയ്തതുപോലെ ഇന്ത്യവിടാന്‍ ഫോര്‍ഡ് ഒരുക്കമല്ല. മഹീന്ദ്രയുമായി ചേര്‍ന്ന് വ്യവസായം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഫോര്‍ഡിന്റെ പ്രതീക്ഷ. മഹീന്ദ്രയുടെ സര്‍വീസ് നെറ്റ്‌വര്‍ക്കിലും ഫോര്‍ഡിന് കണ്ണുണ്ട്.

DONT MISS
Top