‘മാര്‍ക്കോണി മത്തായി’യുടെ ഷൂട്ടിംഗിനായി വിജയ് സേതുപതി കൊച്ചിയില്‍ എത്തി

തമിഴ്‌നാടിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊച്ചിയിലെത്തി. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി നിര്‍മ്മിച്ച സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗിനായി ആണ് താരം കൊച്ചിയിലെത്തിയത്. ചിത്രത്തില്‍ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ ആകാംഷ നല്‍കുകയാണ് മാര്‍ക്കോണി മത്തായി.

ചിത്രത്തില്‍ ആത്മീയയയാണ് നായിക. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനിടോം , അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി , നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍, ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ ജോര്‍ജ്ജ് . ബാദുഷയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ . പ്രൊഡക്ഷന്‍ ഡിസൈനര്‍ സുധാകരന്‍ കെ പി.

DONT MISS
Top