ഐബിഎ കുവൈറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് സുലൈമാന്‍ കാലാന്തര്‍ ട്രോഫി ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അബ്ബാസിയ ഇന്റര്‍നാഷനല്‍ യുനൈറ്റഡ് സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍
എഴുനൂറില്‍പരം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നൂറോളം പുരുഷ വനിതാ താരങ്ങളും അണിനിരക്കും.

ഏപ്രില്‍ പതിനൊന്ന് മുതല്‍ ഇരുപതി ആറ് വരെ തീയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റിന് കാണികള്‍ക്കു പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങള്‍ വൈകിട്ട് 4 മണിമുതല്‍ ആരംഭിക്കും.

26നു വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനവും നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

DONT MISS
Top