വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്റ്റില്‍

ലണ്ടന്‍: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്റ്റിലായി. ബലാത്സംഗ കേസിലാണ് ജൂലിയന്‍ ലണ്ടനില്‍വച്ച് അറസ്റ്റിലായത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടിയിരിക്കുകയായിരുന്നു ജൂലിയന്‍ അസാഞ്ജ്.

ഏഴുവര്‍ഷത്തോളമായി അസാഞ്ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ഇക്വഡോര്‍ സര്‍ക്കാറിന്റെ അനുമതിയോടെയാണ് അറസ്റ്റ് നടന്നിട്ടുള്ളത്. അടുത്തകാലത്ത് ഇക്വഡോര്‍ സര്‍ക്കാറിന് ജൂലിയന്‍ അസാഞ്ജിനോടുണ്ടായ അകല്‍ച്ചയാണ് അറസ്റ്റില്‍ കലാശിച്ചത്.

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ അടക്കം നിരവധി രേഖകള്‍ വികിലീക്‌സിലൂടെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടേതുള്‍പ്പെടെ ഒരുകോടിയിലേറെ രഹസ്യ രേഖകളാണ് വികിലീക്‌സ് പ്രസിദ്ധീകരിച്ചത്. അമേരിക്ക അസാഞ്ജിനെ ഏതുവിധേനയും പിടികൂടണമെന്ന വാശിയിലായാരുന്നു.

ഓസ്‌ട്രേലിയന്‍ സ്വദേശിയായ അസാഞ്ജിനെതിരെ 2010 ഓഗസ്റ്റിലാണ് യുവതി ബലാത്സംഗത്തിന്‍ പരാതി നല്‍കിയത്. സ്വീഡനില്‍ നടന്ന വികിലീക്‌സ് സമ്മേളനത്തിന് തൊട്ടുമുമ്പ് അസാഞ്ജ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിച്ചത്.

2010 ഡിസംബറില്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തി അസാഞ്ജിനെ ചോദ്യം ചെയ്തു. എന്നാല്‍ കേസില്‍ പുരോഗതിയുണ്ടായില്ല. 2020ല്‍ കേസിന്റെ സാധുത അവസാനിക്കും.

DONT MISS
Top