തമോഗര്‍ത്തത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവിട്ടു; ഊഹാപോഹങ്ങള്‍ക്ക് വിട

ആദ്യമായി ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്തുവന്നു. 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തമോഗര്‍ത്തത്തിന്റെ ചിത്രമാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്.

ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എട്ട് ഭീമാകാര ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയത്. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗരയൂഥത്തേക്കാള്‍ വലിപ്പമുള്ള തമോഗര്‍ത്തത്തെയാണ് ക്യാമറയില്‍ പകര്‍ത്താനായത്. സൂര്യനേക്കാള്‍ 6.5 ബില്യണ്‍ പിണ്ഡം ഈ തമോ ഗര്‍ത്തത്തിനുണ്ട്.

പരിസരത്തുള്ള പ്രകാശ രശ്മികളേപ്പോലും തമോഗര്‍ത്തങ്ങള്‍ ഉള്ളിലേക്ക് വലിച്ചെടുക്കും. ഇവയുടെ ഹൊറൈസനുകള്‍ക്കുമപ്പുറമുള്ള പ്രകാശത്തെയാണ് ടെലസ്‌കോപ്പുകള്‍കൊണ്ട് നിരീക്ഷിച്ച് ചിത്രത്തില്‍ പതിപ്പിച്ചത്.

DONT MISS
Top