ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

ലണ്ടന്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഏടാണിതെന്ന് അവര്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു മേയുടെ ഇതേക്കുറിച്ചുള്ള സംസാരം.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം കടന്നുവരുമ്പോഴാണ് ബ്രിട്ടന്റെ ദു:ഖപ്രകടനം എത്തിയിരിക്കുന്നത്. 1919 ഏപ്രില്‍ 13നാണ് കൂട്ടക്കൊല നടന്നത്. എത്ര പേര്‍ ഈ കൂട്ടക്കൊലയില്‍ മരിച്ചു എന്നതിനുപോലും കൃത്യമായ കണക്കില്ല.

പഞ്ചാബില്‍ സുവര്‍ണക്ഷേത്രത്തിന് സമീപം ജാലിയന്‍വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ നിരായുധരായ ജനങ്ങള്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. റൗലത്ത് ആക്ടിനെതിരെ സമാധാനപൂര്‍വം പ്രതിഷേധിക്കുകയായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങിയ ജനങ്ങള്‍.

മൈതാനത്തിന് പുറത്തേക്ക് ഇടുങ്ങിയ വഴികളായിരുന്നതിനാല്‍ വെടിവെപ്പുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തേക്ക് ഓടാന്‍ പോലും സാധിച്ചില്ല. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതില്‍ രക്ഷപ്പെട്ടവര്‍ കുറവ്. എന്നാല്‍ 400 പേര്‍ മാത്രമാണ് മരിച്ചതെന്ന് ബിട്ടന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

DONT MISS
Top