ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണം: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നും ഫലപ്രദമായ രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മോദി സര്‍ക്കാരാനാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കശ്മീര്‍ വിഷയം ഏതെങ്കിലും വിധത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സാധ്യത ഉണ്ട് എന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

also read: “ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കും”, നിലവിലുള്ള സര്‍ക്കാര്‍ തുടരില്ല എന്ന് സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍

മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് എനിക്കിപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്നും വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

also read: ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ചര്‍ച്ചയാകാം; ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളി ഇന്ത്യ

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ ഭീതിയും ദേശീയ വികാരവുമാണ് മോദി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് എന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്.

DONT MISS
Top