കെഎം മാണിയുടെ നിര്യാണത്തില്‍ ‘കല’ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവുമായിരുന്ന കെഎം മാണിയുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

ആറു പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന പ്രഗത്ഭനായ സാമാജികനായിരുന്നു കെഎം മാണി. കര്‍ഷകരുടെ വിഷയങ്ങളില്‍ പ്രത്യേക താത്പര്യമെടുത്ത് പരിഹാര ശ്രമങ്ങള്‍ക്കായി പോരാടിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടികെ സൈജു എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

DONT MISS
Top