ഒടിയന്‍ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്ത്; മോഹന്‍ലാല്‍ ഒടിയനായി മാറിയത് ഇങ്ങനെ


‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവന്നു. മോഹന്‍ലാലിനെ ഒടിയനായി മാറാന്‍ സഹായിച്ച ആധുനിക സങ്കേതങ്ങള്‍ വെളിപ്പെടുകയാണിവിടെ. ധാരാളം സീനുകളില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

കൊണ്ടോരാം എന്ന ഗാനത്തിലെ മാനുകള്‍ ചിത്രം ഇറങ്ങിയപ്പോള്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മോഹന്‍ലാല്‍ വിവിധ മൃഗമായി മാറുന്നത് കഥാപരമായ ആവശ്യകതയുമായിരുന്നു.

എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. മികച്ച മറ്റ് പ്രൊജക്ടുകള്‍ ലഭിക്കാനായി വിഎഫ്എക്‌സ് ചെയ്യുന്ന കമ്പനികള്‍ ബ്രേക്ക്ഡൗണ്‍ വീഡിയോകള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ പ്രൊജക്ടുകള്‍ ലഭിക്കാനാണോ ലഭിക്കാതിരിക്കാനാണോ ഈ ബ്രേക്ഡൗണ്‍ വീഡിയോ കമ്പനി പുറത്തുവിട്ടത് എന്ന് വ്യക്തമല്ല.

DONT MISS
Top