“പോളിംഗ് ബൂത്തിലേക്ക് എത്തും മുമ്പ് നിങ്ങള്‍ അറിയണം, പടിയിറങ്ങുന്ന മോദി സര്‍ക്കാറിന്റെ കഴിഞ്ഞ തവണത്തെ വാഗ്ദാനം ‘അച്ഛെ ദിന്‍’ എവിടെഎത്തി നില്ക്കുന്നു എന്ന്”, ധ്രുവ് റാഠി പറയുന്നു

മോദി ഗവണ്‍മെന്റിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് പ്രശസ്ത വ്‌ലോഗര്‍ ധ്രുവ് റാഠി. അദ്ദേഹം തന്റെ യുടൂബ് ചാനലിലൂടെ ലോകത്തോട് പറഞ്ഞത് താഴെ വായിക്കാം.  പരിഭാഷ: ദീപ്തി ജെഎസ്‌

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം.
പോളിംഗ് ബൂത്തിലേക്ക് എത്തും മുമ്പ് നിങ്ങൾ അറിയണം,
പടിയിറങ്ങുന്ന മോദി സർക്കാറിന്റെ കഴിഞ്ഞ തവണത്തെ വാഗ്ദാനം “അച്ഛെ ദിൻ” എവിടെഎത്തി നില്ക്കുന്നു എന്നത്.
ഊതിവീർപ്പിച്ച കണക്കുകൾക്കും വാദങ്ങൾക്കും പിന്നിലെ യഥാർത്ഥ വസ്തുതകൾ എന്തെന്ന്.

ഇവിടെ ഈ അഞ്ചുവർഷത്തെ വിവിധ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തുന്നു.

* മോദി റിപ്പോർട്ട് കാർഡ് *

രാജ്യത്തിന്റെ ദീർഘകാല വികസനത്തിനു ഹേതുവാകുന്ന 22 സൂചകങ്ങൾ ആണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
അല്ലാതെ രാമക്ഷേത്രമോ രാമസേതുവോ ഇവിടെ വിഷയമാകുന്നില്ല എന്നകാര്യം ഓർമ്മിപ്പിച്ചു കൊള്ളുന്നു.

22 സൂചകങ്ങളെ 5 വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുകയാണ്.

1) സാമ്പത്തികം.
2) സാമൂഹികം.
3) മാനവിക മൂലധനം.
4) ഭരണം.
5) പരിസ്ഥിതി.

I) GDP

NSC ( National Statistics Commission)നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് രാജ്യത്തെ ജിഡിപി വളരെ മികച്ചതായിരുന്നു എന്നാണ്.
NDA യുടെ കീഴിൽ GDP ഓരോ വർഷവും താഴേക്കുപോകുകയാണ്.
( 2014-’15 : 7.4% ; 2017-’18 : 6.7%)

എന്നാൽ ഗവൺമെന്റ് ഡാറ്റകൾ തിരുത്തി തെറ്റായ കണക്കുകളാണ് പുറത്തുവിടുന്നത്. GDP തകരാൻ കാരണം ഒരിക്കലും പുറമേ നിന്നുള്ള കാര്യങ്ങൾ കൊണ്ടല്ല. നോട്ടുനിരോധനം പോലുള്ള സർക്കാർ നടപടികൾ തന്നെയാണ് ഈ അവസ്ഥയിലേക്ക് നയിച്ചിട്ടുള്ളതും. പഠനങ്ങൾ കാണിക്കുന്നത് നോട്ടുനിരോധനഫലമായി GDP 2%താഴ്ന്നു എന്നാണ്.

( GDP 1% ഉയർന്നാൽ 30ലക്ഷം പേരാണ് ദാരിദ്ര്യത്തിൽ നിന്നും പുറത്തുവരുന്നത്.)

* SCORE

GDP – 1/5

II) തൊഴിൽ.

2013 ആഗ്ര റാലിയിൽ മോദി രാജ്യത്തിന് വാഗ്ദാനം ചെയ്തത് പ്രതിവർഷം ഒരുകോടി തൊഴിലവസരങ്ങളാണ്.

എന്നാൽ സംഭവിച്ചതോ? ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് (നാണക്കേടുകാരണം NSSO യുടെ പഠനറിപ്പോർട്ടു പോലും സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സ്ഥിതിയാണ്).

ഉത്തർപ്രദേശിൽ പ്യൂൺ തസ്തികയിലേക്കുള്ള 62 ഒഴിവിലേക്ക് ഡോക്ടറേറ്റ് നേടിയവർ ഉൾപ്പെടെ 92000 പേരാണ് അപേക്ഷിച്ചത്.

റയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള അപേക്ഷകർ 82 ലക്ഷം ആണത്രേ. എത്രമാത്രം ഭീതിപടർത്തുന്നതാണ് തൊഴിലില്ലായ്മ എന്നതിന് ഇത് ഉദാഹരണമാണ്.

നോബൽ ജേതാവായ പോൾ ക്രൂഗ്മാൻ ഇന്ത്യ നേരിടാൻ പോകുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയെ കുറിച്ച് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

*Score

Jobs 0/5

III) നാണയപ്പെരുപ്പം.

കഴിഞ്ഞ സർക്കാറിന്റെ കാലത്തെ അപേക്ഷിച്ച് നാണയപ്പെരുപ്പം കുറവ് രേഖപ്പെടുത്തി.
(2013-’14- 10.1% ;
2017-’18 : 3.6%)

എന്നാൽ ഇത് NDA സർക്കാറിന്റെ ശ്രമഫലമായല്ല, പകരം ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വൻ കുറവാണ് നാണയപ്പെരുപ്പത്തിൽ പ്രതിഫലിച്ചത്.

ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവ് പക്ഷേ രാജ്യത്തിന് ഗുണമാക്കാൻ ഗവ.ന് കഴിഞ്ഞിട്ടും ഇല്ല.

LPG വില 1000കടന്നതും പെട്രോൾ നിരക്ക് 90കളിൽ എത്തിയതും ഉദാഹരണം.

*SCORE

Inflation 3/5

IV) Infrastructure.

റോഡ്, ഹൈവേ, റയിൽവേ, വൈദ്യുതി ഇവയിൽ കൈവരിച്ച നേട്ടങ്ങൾ.

റോഡ്, ഹൈവേ നിർമ്മാണത്തെ സംബന്ധിച്ച് ഈ സർക്കാർ തെറ്റായപരസ്യങ്ങൾ നല്കി നേട്ടങ്ങൾ വർദ്ധിപ്പിച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ട്.

എങ്കിലും കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് ഒരല്പം കൂടുതലാണ് NDA യുടെ ശരാശരി എന്നുകാണാം.

റയിൽവേയിൽ അതിഭീമമായ തുക ചെലവഴിച്ച് ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ഗ്രാമങ്ങൾ 100% വൈദ്യുതീകരിച്ചു എന്നതാണ് ഗവ.ന്റെ വാദം. എന്നാൽ വാസ്തവം, 31മില്യൻ വീടുകളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല.

* SCORE

Infrastructure 3/5

V) സാമൂഹിക ഐക്യം.

Yale പഠനറിപ്പോർട്ട് അനുസരിച്ച്, ഓരോ സാമൂഹിക കലാപങ്ങളും പിന്നെ വരുന്ന ഇലക്ഷനുകളിൽ ബിജെപിക്ക് ഗുണകരമാകുന്നു എന്നാണ്.
ധാരാളം ബിജെപി നേതാക്കന്മാരും പല സംഘപരിവാർ സംഘടനകളും കലാപങ്ങൾക്ക് തിരികൊളുത്തുന്നു.
മാർച്ച് 24 ന് ‘പാകിസ്ഥാനിൽ പോകാൻ’ ആക്രോശിച്ച് മുസ്ളീം കുടുംബത്തെ ആക്രമിച്ചതും,
ഗോഹത്യ ആരോപിച്ച് ഉനയിൽ നടന്ന ആക്രമണവും ലൗജിഹാദിന്റെ പേരിൽ മുസ്ളീം പുരുഷന്മാർക്കു നേരേ നടക്കുന്ന ആക്രമണങ്ങളും ഉദാഹരണം.
ഗോരക്ഷകർ രാജ്യത്ത് ദളിതുകൾക്കും മുസ്ളീങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ വാർത്തപോലും അല്ലാതാകുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു,എന്നുമാത്രമല്ല പ്രതികളെ അധികാരികൾ തന്നെ നേരിട്ട് അഭിനന്ദിക്കുന്നതും കാണാം.

* SCORE

Social unity 0/5

VI) ദുർബലവിഭാഗങ്ങൾ.

ദളിത്,ആദിവാസി വിഭാഗങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഈ ഗവ.ന്റെ കാലത്ത് പതിന്മടങ്ങായിരിക്കുന്നു.

സംഘപരിവാരങ്ങൾ ദളിതുകളെ ശത്രുപക്ഷത്തു നിർത്തി പ്രത്യക്ഷമായി തന്നെ നരഹത്യകൾ നടത്തുന്നു.

ക്ഷേത്രത്തിൽ കയറിയതിന് വൃദ്ധനെ തീകൊളുത്തി കൊന്നതും സവർണ്ണനു മുമ്പിൽ എഴുന്നേൽക്കാത്തതിന് കോളനി തന്നെ ആക്രമിച്ചതും ഗോരക്ഷകർ ദിനംപ്രതി നടത്തുന്ന ആക്രമണങ്ങളും മറക്കരുത്.

254 ദുരഭിമാനകൊലകളാണ് ചുരുങ്ങിയകാലത്തിനുള്ളിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്.

* SCORE
Weaker Section 1/5

VII) കർഷകക്ഷേമം

2022 ഓടെ ഇന്ത്യയിൽ കർഷകന്റെ വരുമാനം ഇരട്ടിയാക്കും എന്നതാണ് ബിജെപി വാഗ്ദാനം.
നാസിക്കിൽ 750കിലോ ഉള്ളിയ്ക്ക് ആകെ ലഭിച്ച വിലയായ 1064രൂപ ഗവ.ന് അയച്ചു കൊടുത്ത കർഷകന്റെ ചിത്രം ഇനിയും മുന്നിലുണ്ട്.(2018 Dec 03).

ബിഹാറിൽ കർഷകർ അവരുടെ വിളയ്ക്ക് തീയിട്ടതിന്റെ കനലുകളും നീറികിടപ്പുണ്ട്.(2018 ഏപ്രിൽ 22).

രാജ്യം ഇതുവരെ കണ്ടതിലും ഏറ്റവും വലിയ കർഷകമാർച്ചിനാണ് ഡൽഹിയും മുംബൈയും സാക്ഷ്യം വഹിച്ചത്.

ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത,2016 നു ശേഷം കർഷക ആത്മഹത്യകളെ കുറിച്ചുള്ള കണക്കുകൾ ഗവ. പുറത്തുവിട്ടിട്ടില്ല.

2019 ലെ ബഡ്ജറ്റിൽ കർഷകർക്ക് പ്രതിവർഷം 6000രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

NSSO റിപ്പോർട്ട് പ്രകാരം പ്രതിവർഷം 8000രൂപ എന്നത് ഒരു ചെറുകിട കർഷകന്റെ വരുമാനത്തിന്റ 6% മാത്രം ആണ്.

* SCORE

Farmers welfare 1/5

VIII) Gender EQUALITY.

ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികൾ ഉള്ള പാർലമെന്റാണ് ഇത് എന്ന് ഊറ്റം കൊള്ളുന്നു.
എന്നിട്ടും വനിതാബിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല.

കത്വ ബലാത്സഗക്കേസിൽ, പ്രതിക്കുവേണ്ടി റാലി നടത്താൻ നേതൃത്വം കൊടുത്തത് മന്ത്രി തന്നെ ആയിരുന്നു.

സോഷ്യൽ മീഡിയകളിലൂടെ ബിജെപി അനുയായികൾ പ്രചരിപ്പിക്കുന്ന സ്ത്രീവിരുദ്ധതയും മറ്റും വളരെ വലുതാണ്.

സ്ത്രീ സൗഹാർദ്ദമെന്ന നിലയിൽ നടപ്പിലാക്കിയ LPG, ‘Beti bachao ‘Beti padao’ പദ്ധതികളും വിജയം കണ്ടിട്ടില്ല.

സ്ത്രീകൾക്ക് സൗജന്യമായി LPG നൽകിയെങ്കിലും പിന്നീട് റീഫിൽ ചെയ്യാൻ അവർ മുഴുവൻ തുകയും നൽകേണ്ടതുണ്ട്.

‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതിക്കായുള്ള തുകയിൽ 56% വും പരസ്യങ്ങൾക്കായാണ് ചിലവഴിച്ചത്.

* SCORE

Gender equality 2/5

IX) ആവിഷ് കാര സ്വാതന്ത്ര്യം.

അടിയന്തിരാവസ്ഥ കാലത്തേതിനു സമാനമാണ് രാജ്യത്ത് ഇപ്പോഴുള്ള ആവിഷ്കാരസ്വാതന്ത്ര്യം.
നിരവധി പത്രപ്രവർത്തകർ കൊല്ലപ്പെട്ടു.

ഗവ.ന് എതിരായി വാർത്ത ഇട്ട പലരും ജയിലിലായി.

പലരേയും രാജിവെപ്പിച്ചു.

ജീവനു തന്നെ ഭീഷണി ഉയർന്നു.

മാധ്യമപ്രവർത്തകർക്കു മാത്രമല്ല, സാധാരണ ജനങ്ങളും സംഘപരിവാർ ആക്രമണങ്ങൾക്കു ഇരയായി.

പല സിനിമകളും സെൻസർബോർഡ് കത്തിവെച്ചു.

*SCORE

Freedom of expression 0/5

X) വ്യവസായ സൗഹാർദ്ദം.

ഈ സർക്കാരിന്റെ കാലത്ത് മോശമല്ലാത്ത തരത്തിൽ മെച്ചപ്പെട്ട ഒരേയൊരു മേഖലയാണിത്.

*SCORE

Ease of doing bussiness 5/5

XI) അഴിമതി.

തൊഴിലില്ലായ്മയെ സംബന്ധിച്ച NSSO യുടെ പഠനറിപ്പോർട്ട് മറച്ചുവെച്ചു. GDP ഡാറ്റയിൽ തിരിമറി വരുത്തി. പ്രധാന കേന്ദ്രസർക്കാർ സ്ഥാപനങ്ങളൊക്കെയും സ്വന്തം നിയന്ത്രണത്തിലാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ അഴിമതിയെ കുറിച്ചുള്ള കണക്കുകൾ എപ്രകാരം പുറത്തുവരും?
2011 ൽ അഴിമതികൾ പുറത്തുകൊണ്ടു വരുന്നതിൽ മാധ്യമങ്ങൾ വളരെ വലിയ പങ്കാണ് വഹിച്ചത്.
എന്നാൽ,ഇന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ മോദി ഗവ.ന്റെ സ്തുതിപാഠകർ ആയിരിക്കുന്നു. അവശേഷിക്കുന്ന സ്വതന്ത്രമാധ്യമ പ്രവർത്തകരെയാകട്ടെ, ചാനലുകൾ പുറത്താക്കുകയും ചെയ്തു. 2012 ൽ റോബർട്ട് വദ്രയുടെ ഭൂമിയിടപാടുകൾ പുറംലോകത്തെ അറിയിച്ച മാധ്യമ പ്രവർത്തകയാണ് ശ്രീമതി രോഹിണി സിംഗ്. എന്നാൽ പിന്നീട് അവർ ജയ് അമിത് ഷായുടെ അഴിമതികൾ പുറത്തുകൊണ്ടു വന്നപ്പോൾ അതൊന്ന് വാർത്തയാക്കാൻ പോലും മാധ്യമങ്ങൾ തയ്യാറായില്ല.

കാരവാൻ മാഗസിൻ അടുത്തിടെ പുറത്തുകൊണ്ടു വന്ന,യെദ്യുരപ്പ ഡയറിയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. അധികാരം നേടാനായി പ്രമുഖ ബിജെപി നേതാക്കൾക്ക് നൽകിയ കോടികളുടെ കണക്കുകളെ സംബന്ധിക്കുന്ന ആ വാർത്ത (22 മാർച്ച് 2019) പക്ഷേ, രണ്ടുദിവസത്തിനു ശേഷം വിസ്മൃതിയിലാണ്ടു. യാതൊരു അന്വേഷണവും നാളിതുവരെ അതുസംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല.

3 വർഷം മുമ്പ് അന്നത്തെ RBI ഗവർണർ രഘുറാം രാജൻ PMO യ്ക്കു നൽകിയ ബാങ്കിനെ കബളിപ്പിച്ചവരെ കുറിച്ചുള്ള ലിസ്റ്റിലും പുനർ നടപടികൾ ഒന്നുതന്നെ ഉണ്ടായില്ല.

2014ൽ ബിജെപി അധികാരത്തിൽ വരാൻ ഏറെ വാർത്തയിക്കിയ ടു ജി സ്കാം കേസിൽ കുറ്റാരോപിതരെയെല്ലാം വെറുതേ വിട്ടിട്ടും പിന്നീട് അതിനെതിരെ ചെറുവിരലനക്കാത്ത ബിജെപിയുടെ നടപടി സംശയിക്കത്തക്കതാണ്.

2014 ഏപ്രിൽ 12 ന് ഉമാഭാരതി പ്രഖ്യാപിച്ചത്, ബിജെപി അധികാരത്തിൽ വന്നാൽ റോബർട്ട് വദ്രയെ ജയിലിലയക്കും എന്നാണ്. പക്ഷേ, അടുത്തിടെ അമിത്ഷാ ഒരു പൊതുപരിപാടിയിൽ ഈ പ്രഖ്യാപനം നിഷേധിക്കുകയായിരുന്നു.

ഇതിനെക്കാളേറെ, ‘ഇലക്ടോറൽ ബോണ്ട്’ ലൂടെ മോദി സർക്കാർ അഴിമതിയെ നിയമവിധേയമാക്കിയിരിക്കുന്നു. ഇതിൻപ്രകാരം, ഏത് കമ്പനിക്കും ഏത് രാഷ്ട്രീയപാർട്ടിയിലേക്ക് പേരുവെളിപ്പെടുത്താതെ സംഭാവനകൾ നൽകാം. പൊതുജനത്തിന് ഇതിനെകുറിച്ച് അറിയാൻ കഴിയില്ല. ഇലക്ടോറൽ ബോണ്ടിലൂടെ ബിജെപി 95% ഫണ്ട് സ്വരൂപിച്ചു.

* SCORE

Corruption 0/5

XII) കേന്ദ്രസ്ഥാപനങ്ങളുടെ അധികാരം.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ എത്രത്തോളം ശക്തമാണ് എന്നതാണ് ഒരു ജനാധിപത്യരാജ്യത്തിന്റെ നിലനില്പ്. ഇന്ത്യ ഇത്രനാളും സ്വേച്ഛാധിപത്യത്തിലേക്ക് വീഴാതിരിക്കാൻ കാരണം ഇവിടത്തെ പൊതുമേഖലാസ്ഥാപനങ്ങളാണ്.

എന്നാൽ, ഈ ഗവ.ന്റെ ഭരണകാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ ശക്തി ക്ഷയിക്കുകയും അവസ്ഥ പരിതാപകരമാകുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ് സിബിഐ. മോദി ഗവ.CBI യുടെ സ്വതന്ത്രാധികാരത്തിൻമേൽ കൈകടത്തുന്നതായി ഡയറക്ടർ അലോക് വർമ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി.(25 ഒക്ടോ.2018)

ഇത്രനാളും സ്വതന്ത്രമെന്നുകരുതിയിരുന്ന ഒന്നാണ് ഇലക്ഷൻ കമ്മിഷൻ.

(2017 ഒക്ടോ.12) ഗുജറാത്തിനെ ഒഴിവാക്കി ഹിമാചൽ പ്രദേശിൽ മാത്രമായി ഇലക്ഷൻ പ്രഖ്യാപിച്ചത്, മോദിക്ക് അവിടെ റാലി നടത്താൻ അവസരം നൽകാനായിരുന്നു.

ചരിത്രത്തിലാദ്യമായി,സുപ്രീംകോടതിയിലെ 4 ജഡ്ജിമാർ പരമോന്നതകോടതിയുടെ ആധികാരികത അപകടത്തിലാണെന്ന് വ്യക്തമാക്കി പത്രസമ്മേളനം നടത്തി.(12 ജനു.2018).

റിസർവ് ബാങ്കിന്റെ 2 ഗവർണർമാരാണ് അടുത്തിടെ രാജിവെച്ചത്. ഗവ.ന്റെ കടുത്തസമ്മർദ്ദം കാരണം രാജിവെക്കുന്നു എന്നാണ് ഊർജ്ജിത് പട്ടേൽ മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്രബാങ്കിലേക്ക് ഒരു ചരിത്രബിരുദധാരിയെ ഗവവണറാക്കിയതും ചരിത്രത്തിലാദ്യം.

*SCORE

Strength of institutions 0/5

XIII) ദേശീയ സുരക്ഷ.

പ്രതിരോധമന്ത്രിയുടെ വാദം 2014 നു ശേഷം ഇന്ത്യ ഒരൊറ്റ വലിയഭീകരാക്രമണത്തിനും സാക്ഷ്യം വഹിച്ചിട്ടില്ല എന്നാണ്.

എന്നാൽ ഉറി, പത്താൻകോട്ട്, ഗുരുദാസ്പൂർ, പുൽവാമ തുടങ്ങിയവ ഇക്കാലയളവിനുള്ളിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളാണ്. ഇന്ത്യയുടെ പ്രധാനസ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നില്ല എന്നത് ശരിയാണ്.2011-’12ലും പക്ഷേ,ഇത്തരം ആക്രമണങ്ങൾ ഉണ്ടായിരുന്നില്ല. വടക്കുകിഴക്കൻ മേഖല,മാവോയിസ്റ്റ് പ്രദേശങ്ങൾ ഇവിടങ്ങളിലെ അവസ്ഥ മെച്ചമാണ്.സാധാരണക്കാർക്കിടയിലേക്കുള്ള ആക്രമണങ്ങൾ കുറഞ്ഞു. എന്നാൽ അതിർത്തിയിൽ,പ്രത്യേകിച്ച് കശ്മിരിലെ സ്ഥിതി അതിദയനീയമാണ്. നിരവധി സാധാരണ ജനങ്ങളും യുവാക്കളും ഇവിടെ സൈനികരുടെ ആക്രമണത്തിന് ഇരയായി. എന്നാൽ, ഇതൊക്കെയും സൈന്യത്തിന്റെ നേട്ടമായി ഉയർത്തികാട്ടാനാണ് ഗവ.ശ്രമിക്കുന്നത്.

*SCORE

National security 2/5

XIV) വിദേശനയം.

അഞ്ചുവർഷക്കാലയളവിൽ, 48 വിദേശസന്ദർശനങ്ങളിലൂടെ 55 രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു. ഇതിലേക്കായി ഖജനാവിൽ നിന്നും ആകെ ചെലവായത് 2021കോടി രൂപയിലധികമാണ്.

ഇതിലൂടെ ഉണ്ടായ പ്രധാന നേട്ടങ്ങൾ :

> ചൈനയുടെ ആഗോളവളർച്ചയോട് കിടപിടിക്കാൻ ജപ്പാൻ,ആസ്ട്രേലിയ,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കി.
> മദ്ധേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്രാപിച്ചു. എന്നാൽ,തൊട്ടയൽപക്ക രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാകുകയാണ് ഉണ്ടായത്. ചൈന ഈ അവസരം മുതലാക്കി ഈ പ്രദേശങ്ങളിൽ അവരുടെ സ്വാധീനം വികസിപ്പിച്ചു.
മാലദ്വീപ് ഇന്ത്യാക്കാർക്കുള്ള തൊഴിൽവിസ റദ്ദാക്കി.

ശ്രീലങ്കയും നേപ്പാളും ഇന്ത്യയെ തഴഞ്ഞ്, ചൈനയുമായി കൂടുതൽ അടുത്തു.
ബാലക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ ഭാവി പ്രവചനാതീതമായിരിക്കുകയാണ്.

ഏതൊരു ഗവ.ന്റെയും വിദേശനയം വിലയിരുത്തുന്നത്, അവർക്ക് ലോകശക്തികളുമായുള്ള (അമേരിക്ക, റഷ്യ, ചൈന)ബന്ധത്തെ അടിസ്ഥാനമാക്കിയാണ്. ദൗർഭാഗ്യവശാൽ ഇന്ത്യയുടെ അവസ്ഥ പരമദയനീയം ആണ്. അമേരിക്കയുമായി തന്ത്രപ്രധാനമായ കരാറുകളിലൊന്നും തന്നെ ഒപ്പുവെയ്ക്കാൻ സാധിച്ചിട്ടില്ല.

റഷ്യ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തി. ഡോക്ലാം സംഭവം,യു എന്നിൽ മസൂദ് അസ്ഹറിനെ ആഗോളതീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ ചൈന വിലക്കിയത് മുതലായവ ചൈനയുമായുള്ള ബന്ധം മോശമാക്കി.

*SCORE

Foreign policy 2/5

XV) ക്രമസമാധാനം.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച CPJ ( Citizens for public justice) യുടെ Global impunity index ൽ 69 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 67 ആണ് (2018).

ആൾക്കൂട്ടക്കൊലപാതകങ്ങളും ആൾക്കൂട്ട വിചാരണകളും ഇന്ന് പുതിയ ഭാവം നേടിയിരിക്കുന്നു. ഇതിൽ ബിജെപിയുടെ പങ്ക് വളരെ വലുതാണ്.

2017 ഏപ്രിൽ 28 ന് രാജസ്ഥാനിലെ ആൾവാറിൽ ആൾക്കൂട്ടം പെഹലൂ ഖാനെ തല്ലികൊന്നതിൽ യാതൊരു കുറ്റബോധം ഇല്ലെന്നാണ് ബിജെപി MLA പരസ്യമായി പ്രഖ്യാപിച്ചത്.പ്രതികളെ അറസ്റ്റുചെയ്യുന്നതിൽ പോലീസ് വിമുഖതകാണിക്കുകയും ചെയ്തു.

2018 ഡിസം.28 ന് ബുലന്ദ്ഷാഹിയിൽ പോലീസുകാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊലചെയ്യപ്പെട്ടത്, ആത്മഹത്യ ആയിരുന്നു എന്നാണ് ബിജെപി MLA ചിത്രീകരിച്ചത്. ദാദ്രിയിൽ ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ച് ആൾക്കൂട്ടം തല്ലികൊന്ന അഖ്ലഖിന്റെ പ്രധാന പ്രതി 2019 ഏപ്രിൽ 01 ന് യോഗി ആദിത്യനാഥിന്റെ റാലിയിൽ അയാൾക്കൊപ്പം മുൻനിരയിൽ പ്രത്യക്ഷപ്പെചൾട്ടിരുന്നു.

*SCORE

Law and order 0/5

XVI) മാനവിക വളർച്ചാ സൂചകം.

ആയുർദൈർഘ്യം,ആളോഹരി വരുമാനം,വിദ്യാഭ്യാസം മുതലായവയെ അടിസ്ഥാനമാക്കി UN ന്റെ റിപ്പോർട്ടാണ് ഇത്. കഴിഞ്ഞ UPA സർക്കാരിനെ അപേക്ഷിച്ച് NDA നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

*SCORE

HDI 3/5

XVII) അസമത്വം.

HDI യിൽ ഇന്ത്യയുടെ റാങ്ക് താഴാനുള്ള ചരിത്രപരമായ കാരണം ഇവിടെ കാലങ്ങളായി നിലനില്ക്കുന്ന അസമത്വം ആണ്. ഇന്ത്യൻ സമ്പത്തിന്റെ 73% കൈയ്യടക്കി വെച്ചിരിക്കുന്നത്,1% വരുന്ന അതിസമ്പന്നർ ആണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നെന്നും വർദ്ധിക്കുകയാണ്. എന്നാൽ മോദീ ഭരണത്തിൻ കീഴിൽ ഇതിന് ആക്കം കൂടിയിട്ടുണ്ട്. കാരണം, ഗവ.ന്റെ ‘ക്രോണി ക്യാപിറ്റലിസം’ നയമാണ്.

അതായത്, അംബാനി, അദാനി പോലുള്ള വൻകിട സമ്പന്നർക്ക് നൽകുന്ന പ്രത്യേക പരിഗണനകളും അതിരുവിട്ട സഹായങ്ങളും സമ്പത്ത് ചില കൈകളിൽ മാത്രം കേന്ദ്രീകരിക്കാൻ കാരണമാകുന്നു.

*score

Inequality 1/5

XVIII) പൊതു ആരോഗ്യം.

താരതമ്യേന മെച്ചപ്പെട്ട റിപ്പോർട്ടുകളാണ് പൊതുആരോഗ്യമേഖലയിൽ നിന്നുള്ളത്. ജിഡിപിയുടെ 1% ആണ് ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. 2025വരെ ഇത് 2.5% ആയി ഉയർത്തുമെന്നത് നല്ല തീരുമാനം ആണ്.

എന്നാൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ വേണ്ടത്ര നിലവാരം പുലർത്തിയില്ല.

കൊട്ടിഘോഷിച്ച് ആരംഭിച്ച ‘ആയുഷ് ഭാരത്’ (മോഡി കെയർ) പ്രതീക്ഷിച്ച തലത്തിലേക്കുയർന്നില്ല. പത്തുകോടി ജനങ്ങൾക്ക് അഞ്ചുലക്ഷം വരെ ആരോഗ്യഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും എന്നതാണ് പ്രധാന വാഗ്ദാനം.

പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രെസ്സെ കണക്കുകൂട്ടുന്നത്, ഇതിനായി പ്രതിവർഷം 50000കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തണം എന്നാണ്.

എന്നാൽ ഗവ.ഇതിനായി നീക്കിവെച്ചിട്ടുള്ളത് കേവലം 2000കോടി മാത്രമാണ്.

മറ്റൊരു പ്രധാനപദ്ധതിയായ മിഷൻ ഇന്ദ്രധനുസിനെ സംബന്ധിച്ച് മിശ്രാഭിപ്രായങ്ങളാണ് ഉയരുന്നത്.

മോശം ഡാറ്റകളാലും കുറഞ്ഞ ഫണ്ടും കാരണം ഇതും പരാജയം എന്നാണ് റിപ്പോർട്ടുകൾ.

*SCORE

Public health 3/5

XIX) വിദ്യാഭ്യാസം.

മോദി സർക്കാറിൻ കീഴിൽ ഓരോ വർഷവും ആകെ ബഡ്ജറ്റിൽ വിദ്യാഭ്യാസത്തിനായുള്ള വിഹിതം താഴേക്കു പോകുകയാണ്.

ഈ വർഷം ഡൽഹി സർക്കാർ വിദ്യാഭ്യാസത്തിനായി 26% മാറ്റിവെച്ചപ്പോൾ കേന്ദ്രത്തിലിത് വെറും 3% ആണ്.കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ നീക്കിയിരുപ്പാണ് ഇത്.

പരീക്ഷ നടത്തിപ്പുകളിലും കുറ്റകരമായ അനാസ്ഥകളാണ് ഉണ്ടാകുന്നത്.

കഴിഞ്ഞ വർഷം CBSE യുടെ പത്താം തരം കണക്കു പരീക്ഷയും പന്ത്രണ്ടാം തരം എക്കണോമിക്സ് പരീക്ഷയും ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്തേണ്ടി വന്നു.

SSC യുടെ പോലീസ് പരീക്ഷയിൽ വൻതിരിമറികൾ നടന്നതായി വാർത്ത വന്നിരുന്നു.(2018 മാർച്ച് 28)
AIPMT പരീക്ഷ സുപ്രീംകോടതി റദ്ദാക്കി.(2015 ജൂൺ 16)
വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്ക്കരിച്ചു.

സംഘപരിവർ അനുഭാവികളെ പ്രധാനപ്പെട്ടസ്ഥാനങ്ങളിൽ അവരോധിച്ചു.

പൂർവാഞ്ചൽ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ തന്റെ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത് ആക്രമണത്തിനും കൊലപാതകത്തിനുമാണ്.(2018 ഡിസം30)

ഇതുവരെ ശിലാസ്ഥാപനം പോലും നടന്നിട്ടില്ലാത്ത ജിയോ (സാങ്കൽപ്പിക)യൂണിവേഴ്സിറ്റിക്ക് ശ്രേഷ്ഠപദവി നൽകി.(2018 ഡിസം.30)

6 ഐഐടികളും 7ഐഐഎമ്മുകളും നിർമ്മിക്കാൻ തീരുമാനിച്ചു എന്നതാണ് വിദ്യാഭ്യാസരംഗത്ത് ഈ സർക്കാരിന് എടുത്തുപറയത്തക്ക നേട്ടം.

*SCORE

Education 1/5

XX) ശാസ്ത്രം.

2014ലും 2019ലും ISRO യ്ക്കുള്ള ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിച്ചു.

ബഹിരാകാശത്തേക്കുള്ള ആദ്യ മനുഷ്യപദ്ധതിക്ക് തുടക്കമിട്ടു.

ആന്റി സാറ്റലൈറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.ഇവയാണ് ശാസ്ത്രമേഖലയിൽ ഇക്കാലത്തെ നേട്ടങ്ങൾ.

എന്നാൽ ഇതിനപ്പുറം പലപ്പോഴും ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തലകുനിക്കേണ്ട സന്ദർഭങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ലോകത്ത് ഏറ്റവുമധികം കപടശാസ്ത്രം പ്രചരിപ്പിക്കുന്ന രാജ്യമായി ഇന്ത്യ വാർത്തകളിൽ ഇടംപിടിച്ചു.

ഹിന്ദു ഐതിഹ്യങ്ങളെ ആധുനികശാസ്ത്രവുമായി കൂട്ടിച്ചേർക്കാൻ ശ്രമങ്ങൾ ഉണ്ടായി.
പ്രധാനമന്ത്രിയുടെ വാദം പുരാതന ഈന്ത്യയിൽ ജനിതകശാസ്ത്രം നിലനിന്നിരുന്നുവത്രേ.
പശു നിശ്വാസവായുവിലൂടെ ഓക്സിജൻ പുറത്തുവിടുന്നു.

ചാണകത്തിലെ പ്ളൂട്ടോണിയ തുടങ്ങിയവ മറ്റ് ‘ശാസ്ത്രീയ’ കണ്ടെത്തലുകളാണ്.
ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ പോലും ഇത്തരം നാണംകെട്ട പ്രഭാഷണങ്ങളാൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കപടശാസ്ത്രപ്ചരണത്തിന് എതിരെ ശാസ്ത്രജ്ഞർ മാർച്ച് നടത്തേണ്ട ഗതികേടിനു വരെ രാജ്യം സാക്ഷിയിയി.

*SCORE

Science 1/5

XXI) EPI (Environmental Performance Index).

ജലമലിനീകരണം,വായുമലിനീകരണം,ജൈവവൈവിദ്ധ്യസംരക്ഷണം, വനനശീകരണം തുടങ്ങിയ 24 സൂചകങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ റാങ്കിങ്ങിൽ
180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 177ആം സ്ഥാനമെന്ന മോശം അവസ്ഥയിലാണ്.
2014 ൽ ഇത് 155 ആയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

*SCORE

EPI 0/5

XXII) പരിസ്ഥിതി സംരക്ഷണം.

ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 22 എണ്ണം ഇന്ത്യയിലാണ്. (2019 മാർച്ച് 05)
അതീവഗുരുതരമായ ഈ പ്രശ്നം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ മൂന്ന് ബിജെപി മുഖ്യമന്ത്രിമാർ പങ്കെടുത്തിരുന്നില്ല.

2019 ഓടെ ഗംഗാനദി ശുചിയാക്കുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നമാമി ഗംഗാ’ പദ്ധതിക്കായി 20000കോടിയാണ് ചിലവഴിച്ചത്.എന്നാൽ ഇതും പൂർണ്ണപരാജയമായിമാറി.മാത്രമല്ല മൂന്നുവർഷത്തിനുള്ളിൽ ഗംഗാജലത്തിന്റെ ഗുണനിലവാരം കൂടുതൽ താഴുകയും ചെയ്തതായി പഠനങ്ങൾ കാണിക്കുന്നു.

സൗരോർജ്ജമേഖലയിൽ NDA ഗവ. കൂടുതൽ ശ്രദ്ധ നൽകുന്നു. ഐക്യരാഷ്ട്രസഭ മോദിക്ക് ‘champion of Earth’ വിശേഷണം ഇതിനെതുടർന്ന് നൽകുകയുണ്ടായി.

ഒറ്റപ്രാവശ്യം ഉപയോഗിക്കാനാകുന്ന പ്ളാസ്റ്റിക് 2022ഓടെ പൂർണ്ണമായും നിരോധിക്കും എന്നതാണ് മറ്റൊരു വാഗ്ദാനം. എന്നാൽ ഇതും ഗംഗാശുചീകരണം പോലെ ഒരു വാഗ്ദാനം മാത്രമായി ഒതുങ്ങുകയായിരിക്കും ഫലം.

*SCORE
Ecology Protection 1/5

2014 മുതൽ 2019 വരെയുള്ള അഞ്ചുവർഷം, നരേന്ദ്രമോദിയുടെ കീഴിൽ NDA സർക്കാറിന്റെ പ്രകടനത്തിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലാണ് ഇത്.

ഇതിൻപ്രകാരം ഈ ഗവൺമെന്റിന്റെ ആകെ നിലവാരം

31/110.

ശതമാനത്തിൽ :- 28%

കടപ്പാട് :- https://www.youtube.com/user/dhruvrathee

കൂടുതൽ വിവരങ്ങൾക്ക് :-

https://youtu.be/wkkLNteE4Sg

Cover Orion Champadiyil

DONT MISS
Top