ബാലുശ്ശേരിയില്‍ വന്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി

കോഴിക്കോട്: ബാലുശ്ശേരിയില്‍ വന്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ അറപ്പീടിക മരപ്പാലത്തുവെച്ച് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസിന്റെ സാധാരണ റോഡ് പരിശോധനക്കിടെയായിരുന്നു സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

400 ജലാറ്റിന്‍ സ്റ്റിക്ക്, 50 കിലോവിതമുള്ള മൂന്ന് ചാക്ക് അമോണിയം സള്‍ഫേറ്റ്, 50 റോള്‍ വയര്‍, ഓഡിനറി ലിങ്ക് 500 എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറം ഊര്‍ങ്ങട്ടിരി സ്വദേശികളായ മുസക്കൂട്ടി (46) കോടലട നിസാര്‍ (28) എന്നിവരാണ് പിടിയിലായത്.

DONT MISS
Top