കുവൈത്തില്‍ വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഇഖാമ അനുവദിക്കരുതെന്ന നിര്‍ദേശവുമായി ജനസംഖ്യാ സന്തുലന സമിതി

പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളുടെ ഇഖാമ കാലാവധി പരമാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണ് ജനസംഖ്യാ അനുപാത സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ അനുപാതം പകുതിയില്‍ കൂടുതലായ സാഹചര്യം കണക്കിലെടുത്താണ് സമിതി നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടാതെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനായി വിദേശികളുടെ എണ്ണം കുറക്കേണ്ടതുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ മുപ്പതു ലക്ഷം വിദേശികളും പതിനാലു ലക്ഷം സ്വദേശികളുമാണ് രാജ്യത്ത് വസിക്കുന്നത്. 2014 ജനുവരിയിലായിരുന്നു വിദേശികളുടെ പരമാവധി ഇഖാമ കാലാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റില്‍ ആദ്യമായി ചര്‍ച്ചക്ക് വന്നത്.

DONT MISS
Top