‘മിഷന്‍ ശക്തി’ ഉപഗ്രഹം തകര്‍ത്തത് എങ്ങനെ? വിശദമായ വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ എ സാറ്റ് പരീക്ഷണത്തിന്റെ വിശദ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. നേട്ടത്തിലൂടെ ഇന്ത്യ ഒപ്പമെത്തിയത് യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ്.

ഭൗമോപരിതലത്തില്‍നിന്ന് 300 കിലോമീറ്റര്‍ ഉയരെവച്ചായിരുന്നു പരീക്ഷണം. 3 മിനുട്ടുകൊണ്ടാണ് എ സാറ്റ് ലക്ഷ്യം ഭേദിച്ചത്. മാര്‍ച്ച് 27-ാം തിയതിയായിരുന്നു പരീക്ഷണം.

റഡാറുകള്‍ ഉപയോഗിച്ചാണ് ഉപഗ്രഹത്തിന്റെ സഞ്ചാരപഥം മനസിലാക്കിയത്. കൈനറ്റിക് കില്‍ വിഭാഗത്തിലുള്ള സ്‌ഫോടശേഷിയില്ലാത്ത മിസൈലാണ് ഉപഗ്രഹത്തെ തകര്‍ക്കാനുപയോഗിച്ചത്. ഈ പരീക്ഷണത്തേക്കുറിച്ച് പറയുവാനായി പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധനചെയ്യുകയാണ് എന്നറിയിച്ചത് ഏറെ ഭയപ്പാടും വിവാദവും ഉണ്ടാക്കിയിരുന്നു.

ഡിആര്‍ഡിഒ പുറത്തുവിട്ട വീഡിയോ കാണാം.

DONT MISS
Top