4499 രൂപയ്ക്ക് ഫോണ്‍; വിലക്കുറവില്‍ വീണ്ടും വിപണിപിടിക്കാന്‍ ഷവോമി

വീണ്ടും വിലക്കുറവില്‍ ഫോണുമായി ഷവോമിയെത്തുന്നു. റെഡ്മി ഗോ എന്ന മോഡലാണ് ഇത്തരത്തിലുള്ള വിലക്കുറവുമായി വിപണിയിലെത്തുന്നത്. 4499 രൂപയാണ് റെഡ്മി ഗോയ്ക്ക് നല്‍കിയിരിക്കുന്ന വില.

പിന്നില്‍ 8 മെഗാപിക്‌സല്‍, മുന്നില്‍ 2 മെഗാ പിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറ. ഒരു ജിബി റാമും എട്ട് ജിബി ആന്തരിക സംഭരണ ശേഷിയുമാണ് ഫോണിനുള്ളത്. അഞ്ചിഞ്ച് സ്‌ക്രീനും സ്‌നാപ് ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് പ്രോസസ്സറും ഫോണിന് മികവേറ്റുന്നു.

128 ജിബി വരെ ഫോണിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനാകും. 3000 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയ്ഡ് ഗോ വെര്‍ഷനില്‍ പുറത്തുവരുന്ന ഫോണിന്റെ ആപ്പുകള്‍ മറ്റ് ആപ്പുകളേക്കാള്‍ ലൈറ്റ് ആയിരിക്കും.

DONT MISS
Top