പ്രളയത്തിന്റെ മറവില്‍ കവര്‍ച്ച; ബാങ്കിലെ പ്യൂണും സെക്യൂരിറ്റി ജീവനക്കാരനും അറസ്റ്റില്‍

തൃശൂര്‍: പ്രളയത്തിന്റെ മറവിൽ  മൂന്ന് കിലോ സ്വണ്ണം കവർന്ന ബാങ്കിലെ പ്യൂണിനേയും എടിഎം സെക്യൂരിറ്റി ജീവനക്കാരനേയും ചാലക്കുടി ഡിവൈഎസ്പി ലാൽജിയുടെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചാലക്കുടി യൂണിയൻ ബാങ്കിൽ പ്രളയ സമയത്തായിരുന്നു മോഷണം നടത്തിയത്.

തൃശൂർ ആറാട്ടുപുഴ നെരുവശ്ശേരി സ്വദേശി ഇട്ടട്യടത്ത് വീട്ടിൽ പ്രകാശന്റെ മകൻ ശ്യാം 25, അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ഞാറ്റുവീട്ടിൽ ജയപ്രകാശിന്റെ മകൻ ജിതിൻ എന്ന ജിത്തു 27 എന്നിവരാണ് അറസ്റ്റിലായത്. ജിത്തു യൂണിയൻ ബാങ്കിലെ എടിഎം സെക്യൂരിറ്റിയും ശ്യാം ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള യൂണിയൻ ബാങ്കിലെ പ്യൂണും ആണ്. പ്രളയ സമയത്ത് ബാങ്കിൽ വെള്ളം കയറിയതിനെ തുടർന്ന് ബാങ്കിലെ പ്യൂൺ മറ്റുജീവനക്കാരോടൊപ്പം അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ  സ്വർണാഭരണങ്ങൾ ഓരോന്നായി കവർച്ച നടത്തുകയായിരുന്നു. ഇവ എടിഎം സെക്യൂരിറ്റിയുടെ സഹായത്തോടെ മറ്റു പല ബാങ്കുകളിലും പണയം വച്ച് പണം തട്ടുകയായിരുന്നു. പണമുപയോഗിച്ച് അസംബര വാഹനങ്ങൾ വാങ്ങിക്കുകയായിരുന്നു പ്രതി.

also read: കാസർഗോഡ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവർച്ച; ഒരു കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

തെരഞ്ഞെടുപ്പ് സമയത്ത് വാഹന പരിശോധനയിൽ സ്വർണവുമായി അസംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനത്തിന്റെ ഉടമസ്ഥൻ 25 വയസുള്ള ബാങ്ക് ജീവനക്കാരനാണ് എന്നറിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. വീട്ടുകാരുടെ സ്വർണമാണ് എന്നു പറഞ്ഞ പ്രതിയുടെ മൊഴി പ്രകാരം വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ഇത്തരം സ്വർണം വീട്ടിലില്ല എന്ന് വ്യക്തമായതോടെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ കുറ്റം പുറത്തായത്. പ്രതിയിൽ നിന്ന് ആഡംബര കാറുകളും 3 കിലോ സ്വർണവും പോലീസ് പിടിച്ചെടുത്തു.

DONT MISS
Top