ജാവ വിതരണം ആരംഭിച്ചു; മൈലേജ് എത്രലഭിക്കും എന്നത് ഔദ്യോഗികമായി പുറത്തുവിട്ട് കമ്പനി

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കുന്ന ജാവ ബൈക്കുകള്‍ക്ക് ലഭിക്കുന്ന മൈലേജ് എത്ര എന്ന് കമ്പനി വെളിപ്പെടുത്തി. ഏതാനും ദിവസം മുമ്പാണ് ബൈക്കിന്റെ വിതരണം ആരംഭിച്ചത്. ഏറെപ്പേര്‍ ഉന്നയിച്ചിരുന്ന ചോദ്യത്തിനാണ് കമ്പനി മറുപടി നല്‍കിയത്.

37.5 കിലോമീറ്റര്‍ ദൂരമാണ് ഒരുലിറ്റര്‍ പെട്രോളില്‍ പിന്നിടാനാവുക എന്നതാണ് ജാവ വ്യക്തമാക്കിയത്.

ഒരുപാട് ആളുകള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. എആര്‍എഐ സര്‍ട്ടിഫൈ ചെയ്തപ്രകാരം ജാവയ്ക്കും ജാവ 42നും 37.5 കിലോമീറ്റര്‍ ദൂരമാണ് ഒരുലിറ്റര്‍ പെട്രോളിന് ലഭിക്കുക. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള തൃപ്തികരമായ ഉത്തരമാണിത് എന്ന് വിശ്വസിക്കുന്നു. ജാവ വെളിപ്പെടുത്തി.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് എതിരാളിയായാണ് ജാവ എത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 എന്ന വേരിയന്റിന് 1.55 ലക്ഷവുമാണ് വില. 293 സിസി എഞ്ചിന് 27 ബിഎച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് യാത്രാസുഖം നല്‍കും. ജാവാ പെരാക് എന്ന മോഡല്‍ ഉടനെ വിപണിയിലെത്തിക്കാനും ജാവ ശ്രമിക്കുന്നുണ്ട്.

DONT MISS
Top