ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടുപടി കയറി; ബെല്‍ജിയം ഒന്നാമതുതന്നെ

ദുബായ്: ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് പടി കയറി 101ല്‍ എത്തി. കഴിഞ്ഞവര്‍ഷം അവസാനിക്കുമ്പോള്‍ 97 ാം റാങ്കിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ 103 ആയിരുന്നു.

ബെല്‍ജിയം ഒന്നാം റാങ്കില്‍ തുടര്‍ന്നപ്പോള്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് രണ്ടാമതാണ്. ബ്രസീല്‍ മൂന്നും ഇംഗ്ലണ്ട് നാലും ക്രൊയേഷ്യ അഞ്ചും സ്ഥാനത്തുണ്ട്. പോര്‍ച്ചുഗല്‍ ഏഴ്, സ്‌പെയ്ന്‍ ഒമ്പത്, അര്‍ജന്റീന 11 , ജര്‍മനി 13, ഇറ്റലി 17 എന്നിങ്ങനെയാണ് പ്രമുഖ ടീമുകളുടെ സ്ഥാനം. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍ 55 ാം റാങ്കില്‍ തുടരുന്നു.

DONT MISS
Top