ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

പ്രതീകാത്മക ചിത്രം

ദില്ലി: ആര്‍ബിഐ റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി. തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയും. ഇതോടെ ഭവനവാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും.

വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പകള്‍ക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഭൂരിപക്ഷം സാമ്പത്തിക ശാസ്ത്രജ്ഞരും ആര്‍ബിഐ നിരക്ക് കുറക്കുമെന്നാണ് പ്രവചിച്ചിരുന്നത്. കലണ്ടര്‍ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് ആര്‍ബിഐ വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്.

വളര്‍ച്ചാ നിരക്ക് കുറയുന്നതും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയുമാണ് നിരക്ക് കുറക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. അതേ സമയം, നിലവിലെ സ്ഥിതിയില്‍ വാണിജ്യ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറക്കില്ലെന്നാണ് സൂചന.

DONT MISS
Top