കുറ്റവാളികളെ കണ്ടാല്‍ ലാത്തിവീശാന്‍ മാത്രമല്ല, നല്ല പാട്ട് കേട്ടാല്‍ ചുവടുവെക്കാനുമറിയാം; വനിതാപൊലീസിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്

കുറ്റവാളികള്‍ക്കെന്നും പേടിസ്വപ്‌നമാണ് പൊലീസ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ ലാത്തിയുയര്‍ത്തുന്ന ഗൗരവക്കാരായ പൊലീസിനെ മാത്രമാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയം. ജനങ്ങളുടെ സംരക്ഷകരായ പൊലീസുമായി ജീവിതത്തിലെ നിര്‍ണായക സാഹചര്യങ്ങളിലൊക്കെയാണ് പലര്‍ക്കും അടുത്തിടപഴകേണ്ടി വരിക. എന്നാല്‍ പൊലീസ് അടിച്ചുപൊളി പാട്ടിന് തകര്‍പ്പന്‍ ചുവടുകളുമായി പൊലീസുകാര്‍ അതും വനിതാ പൊലീസ് ഡാന്‍സു ചെയ്യുന്ന രംഗം ആലോചിച്ചു നോക്കിയാല്‍ എങ്ങനുണ്ടാകും?

ആ ഡാന്‍സ് കണ്ട് സല്യൂട്ട് ചെയ്യേണ്ട പൊലീസിന് കയ്യടി കൊടുക്കാന്‍ കൂടി തോന്നിയാലോ? അങ്ങനെയൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ദില്ലി സാകഷ്യം വഹിച്ചത്. ദില്ലി സൗത്ത് വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച ‘സുനോ സഹേലി’ എന്ന പരിപാടിയിലാണ് വനിതാ പൊലീസുകാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. ‘തേരി ആഖ്യാ കാ യോ കാജല്‍’ എന്ന ഗാനത്തിനാണ് വനിതാ പൊലീസുകാര്‍ ആവേശച്ചുവടുകള്‍ വെച്ചത്. തകര്‍പ്പന്‍ പ്രകടനവുമായി വനിതാപൊലീസുകാര്‍ സ്റ്റേജ് കീഴടക്കിയതോടെ കണ്ടുനിന്ന ഐപിഎസ് ഓഫീസറും കൂടെ ചേര്‍ന്ന് ചുവടുവെച്ചു. പൊലീസുകാരുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

DONT MISS
Top