മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പകൂടുതല്‍ കാരണമാണ് മകള്‍ മരണമടഞ്ഞതെന്ന് പിതാവ്; ഭാര്യാ ബന്ധുക്കളുടെ മുന്നില്‍ ജനനേന്ദ്രിയം കാട്ടി യുവാവ്

ജക്കാര്‍ത്ത: മകളുടെ മരണത്തിന് കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് വിചിത്രമായ പരാതിയുമായി ഭാര്യാപിതാവ് പൊലീസിനു മുന്നിലെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം പൊലീസ് വിശദമായി പരിശോധിച്ചു.

23 കാരിയായ മകളുടെ അപ്രതീക്ഷിതമായ മരണത്തിന് കാരണം മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പക്കൂടുതലാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഭാര്യാപിതാവ് നെദി സിറ്റോ നല്‍കിയ പരാതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാര്‍ഷാ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് പരിശോധിക്കികയും ചെയ്തു. അതേസമയം ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയ പരിശോധനയില്‍ ബാര്‍ഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പം മാത്രമുള്ളതാണെന്ന് പോലീസ് കണ്ടെത്തി.

ഉറങ്ങാന്‍ കിടന്ന മകള്‍ നേരം വെളുത്തപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാന്‍ സിറ്റോയെ പ്രേരിപ്പിച്ചത്. ഇതിനിടെ ബാര്‍ഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് പരിസരവാസികള്‍ പറയുന്നതുകേട്ടാണ് സിറ്റോ പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഭാര്യാ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ബാര്‍ഷായ്ക്ക് ജനനേന്ദ്രിയം തുറന്ന് കാട്ടേണ്ടി വന്നത്.

പുറത്തുവന്ന വിചിത്രമായ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പരിസരവാസികളേയും യുവതിയുടെ ഭര്‍ത്താവ് ലിംഗം തുറന്നുകാട്ടിയെന്ന് മിറര്‍ റിപ്പോര്‍ട്ടുചെയ്തു.

DONT MISS
Top