കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടി കണ്ടക്ടറെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സരണിയില്‍ മടമംഗലത്ത് ഹൗസില്‍ ഗഫൂര്‍ ( 47 ) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്നും ചവറയിലേക്ക് കുടുംബത്തോടൊപ്പം കെഎസ്ആര്‍ടി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെയാണ് ഗഫൂര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

also read: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്റര്‍ റിമാന്റില്‍

കരിയില കുളങ്ങര എത്തിയപ്പോഴാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പിങ്ക് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കായംകുളം സിഐയുടെ നേതൃത്ത്വത്തില്‍ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് ഗഫൂറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറത്ത് നിന്നു തിരുവന്തപുരത്തേക്കു പോയ സൂപ്പര്‍ഫാസ്റ്റ് ബസിലെ കണ്ടക്ടറായിരുന്നു ഗഫൂര്‍.

DONT MISS
Top