‘അമ്പയര്‍മാര്‍ കണ്ണുതുറന്നിരിക്കണം’; ഐപിഎല്ലിലെ അമ്പയറിംഗ് പിഴവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിരാട് കോഹ്‌ലി

വിരാട് കോഹ്‌ലി

ബംഗലൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ അമ്പയറിംഗ് പിഴവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗലൂരു നായകന്‍ വിരാട് കോഹ്‌ലി. മത്സരത്തിലെ നിര്‍ണായകമായ മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോളായിരുന്നു. എന്നാല്‍ അമ്പയര്‍ കാണത്തതിനാല്‍ നോ ബോള്‍ വിളിച്ചതുമില്ല. അവസാന പന്തില്‍ ഏഴ് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബംഗലൂരു ആറ് റണ്‍സിന് തോറ്റു. ഇതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്.

അമ്പയറിംഗിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോഹ്‌ലി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് കോഹ്‌ലി ഇതിനെതിരെ രംഗത്തെത്തിയത്. അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. ഇത് ഐപിഎല്‍ ആണ്. ക്ലബ്ബ് ക്രിക്കറ്റല്ല. അവസാന പന്തില്‍ നോ ബോള്‍ കാണാതെ പോയത് പരിഹാസ്യമായിരുന്നു. മത്സരഫലം നോക്കുകയാണെങ്കില്‍ ആ നോ ബോള്‍ ഏറെ നിര്‍ണായകമായിരുന്നു. നോ ബോള്‍ അനുവദിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്നൊന്നും ഉറപ്പ് പറയാനാവില്ല. എങ്കിലും അംപയര്‍മാര്‍ കൂടുതല്‍ കണ്ണു തുറന്നിരിക്കേണ്ടത് ആവശ്യമാണെന്ന് കോഹ്‌ലി പറഞ്ഞു.

DONT MISS
Top