ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് കണ്ട് കൊതിക്കേണ്ട; ഷെല്‍ബി ഇന്ത്യന്‍ നിരത്തുകളിലേക്ക് വരുന്നു


സ്‌ക്രീനുകളില്‍ മാത്രം ആരാധകര്‍ കണ്ട് കൊതിച്ചിരുന്ന  മസ്താങ് ഷെല്‍ബി കാറുകള്‍ വൈകാതെ ഇന്ത്യന്‍ നിരത്തുകളിലും ചീറിപ്പായും. പ്രത്യേകിച്ചും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളില്‍ വിസ്മയം തീര്‍ത്ത ഷെല്‍ബി കാറുകള്‍ ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ഇഷ്ട താരമാണ്.

പൂനെ ആസ്ഥാനമായ എജെപി ഗ്രൂപ്പാണ് ഷെല്‍ബി കാറുകള്‍ ഇന്ത്യയിലെത്തിക്കുക. എജെ പെര്‍ഫോമന്‍സ് സ്റ്റുഡിയോയില്‍ അസംബ്ള്‍ ചെയ്ത് പരിഷ്‌കാരങ്ങളോടെയാകും ഇന്ത്യന്‍ നിരത്തില്‍ വാഹനമെത്തുക. ഷെല്‍ബി ഇന്ത്യയുടെ വില്‍പനാനന്തര സേവനം ഫോര്‍ഡ് തന്നെയാകും നല്‍കുക.

മസ്താങ്ങ് അതിഷ്ഠിതമായ ഷെല്‍ബി പതിപ്പുകള്‍ ഇന്ത്യയിലെത്താനായി ഒട്ടേറെ അതിസമ്പന്നര്‍ കാത്തിരിക്കുന്നുണ്ട്. ജിടി 350, ജിടി 500 തുടങ്ങിയ ഷെല്‍ബി മോഡലുകള്‍ക്ക് ആരാധകരേറെയാണ്. ഈ വര്‍ഷം പകുതിയോടെ വാഹനങ്ങള്‍ ഷോറൂമിലെത്തിക്കാനാണ് ഫോര്‍ഡ് പദ്ധതിയിടുന്നത്. രണ്ടുകോടി രൂപയാണ് തുടക്കവില.

DONT MISS
Top