458 കോടി എറിക്‌സണ് നല്‍കി; ജയില്‍ശിക്ഷയില്‍നിന്ന് രക്ഷപെട്ട് അനില്‍ അംബാനി

അനില്‍ അംബാനി

ദില്ലി: സുപ്രിംകോടതി നിശ്ചയിച്ച സമയ പരിധി തീരുന്നതിന് ഒരു ദിവസം മുമ്പുതന്നെ എറിക്‌സണ് പണം നല്‍കി അനില്‍ അംബാനി. സ്വീഡിഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ എറിക്‌സണ് 458.77 കോടിയാണ് അനിലിന്റെ റിലയന്‍സ് കമ്യൂണികേഷന്‍ നല്‍കാനുണ്ടായിരുന്നത്.

എറിക്‌സണ് പണം നല്‍കിയില്ലെങ്കില്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അനില്‍ അംബാനിയോട് കോടതി വ്യക്തമാക്കിയിരുന്നു. ആര്‍കോമിന്റെ യൂണിറ്റ് മാനേജര്‍മാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരും അനിലിനൊപ്പം 3 മാസം ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു.

2013ലെ കരാര്‍ അനുസരിച്ച് എറിക്‌സണ് റിലയന്‍സ് നല്‍കാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസില്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് ഇത്രയും പണം. ഇതോടെ ആര്‍കോമിന്റെ ഓഹരിവില വീണ്ടും ഇടിഞ്ഞു. മുകേഷ് അംബാനിയാണ് ഈ സമയത്ത് ഇത്രയും പണം നല്‍കി സഹോദരനെ സഹായിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല.

DONT MISS
Top