പടക്കനിയന്ത്രണ ഉത്തരവ്: ഇളവുതേടി തിരുവമ്പാടി ദേവസ്വം സുപ്രിംകോടതിയെ സമീപിച്ചു


തൃശൂര്‍ പൂരം വെടിക്കെട്ടിനുവേണ്ടി തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു. 2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പടിവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നാണ് തിരുവമ്പാടി ദേവശ്വം ആവശ്യപ്പെട്ടത്. ബേരിയം രാസവസ്തു ഉപയോഗിച്ച് ഉള്ള പടക്കങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെടുന്നു.

സമയ നിയന്ത്രണത്തിലും ഇളവ് അനുവദിക്കണം എന്നും ആവശ്യമുണ്ട്. ഹര്‍ജി മാര്‍ച്ച് 27 ന് സുപ്രിംകോടതി പരിഗണിക്കും.

DONT MISS
Top