‘വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബിജെപി മാറി’; ഗുജറാത്തില്‍ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി ഗുജറാത്തിലെ വനിതാ നേതാവ് പാര്‍ട്ടി വിട്ടു. ബിജെപിയുടെ ഗുജറാത്തിലെ വനിതാ നേതാവായ രേഷ്മ പട്ടേലാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോര്‍ബന്ദര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് രേഷ്മ വ്യക്തമാക്കി.

ബിജെപി എല്ലായിപ്പോഴും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി മാറിയിരിക്കുകയാണ് ബിജെപിയെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അത് തുറന്നുകാണിക്കാനാണ് സ്വതന്ത്രയായി മത്സരിക്കുന്നതെന്നും രേഷ്മ പറഞ്ഞു. രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക.

DONT MISS
Top