‘മേരാ നാം ഷാജി’യിലെ ആദ്യ ഗാനം ടോവിനോ തോമസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു


സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ നര്‍മത്തിന്റെ അകമ്പടിയില്‍ പറഞ്ഞ്, നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രം ‘മേരാ നാം ഷാജി’യിലെ മനസുക്കുള്ള എന്ന പാട്ട് ടോവിനോയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം പകര്‍ന്ന് ശ്രേയാ ഘോഷാല്‍ രഞ്ജിത്ത് കൂടിയാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ട് യൂട്യൂബില്‍ ഇറങ്ങിയതുമുതല്‍ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും മേരാ നാം ഷാജി എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലവ്, ആക്ഷന്‍, കോമഡി എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മൂന്ന് വ്യത്യസ്ത തലങ്ങളില്‍ നിന്ന് എത്തുന്ന ഷാജിമാര്‍, കോഴിക്കോടന്‍ ഒരു ഇടിവെട്ട് ഷാജിയായി ബിജു മേനോനും, തിരുവന്തപുരത്തെ ഒരു പൊളിപ്പന്‍ ഷാജിയായി കോമഡിക് പ്രാധാന്യം നല്‍കി ബൈജുവും, ഒരു അടിപൊളി കൊച്ചിക്കാരന്‍ ഷാജിയായി ആസിഫും ആണ് ചിത്രത്തിലെത്തുന്നത്.

ധര്‍മജന്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീഖ് റഹ്മാന്‍, ജോമോന്‍, ഗണേഷ് എന്നിവരും നായികമാരായി നിഖില വിമല്‍, മൈഥിലി, സുരഭി എന്നിവരും എത്തുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രം ഉടന്‍ തിയറ്ററില്‍ എത്തും.

DONT MISS
Top