പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍കൂടി പിടിയിലായി. കല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പൊലിസ് പിടിയിലായത്. പ്രതികളെ സഹായിച്ചതിനാലാണ് ഇയാള്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പെരിയ ഇരട്ടക്കൊലപാതകം: കേസന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

കഴിഞ്ഞ മാസം 17 നാണ് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടത്. കൃപേഷിനേയും ശരത്‌ലാലിനേയും കല്യോട് കൂരാങ്കര റോഡില്‍ വെച്ചായിരുന്നു കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെയും അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇരകളുടെ കുടുംബങ്ങള് ഉന്നയിക്കുന്നത്.

DONT MISS
Top