ജിഎസ്ടി വിജയകരമായി അവതരിപ്പിച്ചതിന് ജെയ്റ്റ്ലിക്ക് അവാര്‍ഡ് നല്‍കിയത് മന്മോഹന്‍; ആയുധമാക്കി ബിജെപി


ദില്ലി: ജിഎസ്ടി വിജയകരമായി അവതരിപ്പിച്ചതിന് ജിഎസ്ടി കൗണ്‍സിലിന് ഒരു സ്വകാര്യമാധ്യമം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയത് മന്മോഹന്‍ സിംഗ്. ഇക്കാര്യം ബിജെപി ആയുധമാക്കുകയും ചെയ്തു.

മന്മോഹന്റെ കയ്യില്‍നിന്ന് ജെയ്റ്റ്‌ലി പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം ബിജെപി ട്വീറ്റ് ചെയ്തു. വിമര്‍ശനങ്ങള്‍ക്കിടയിലും ജിഎസ്ടി വിജയകരമായി നടപ്പാക്കാനായതില്‍ ജെയ്റ്റ്‌ലിക്ക് അഭിമാനിക്കാം എന്നാണ് ബിജെപിയുടെ പക്ഷം.

ജിഎസ്ടിയെ വിമര്‍ശിച്ച മന്മോഹന്‍ സിംഗ് തന്നെ ഇതേ വിഷയത്തില്‍ ജെയ്റ്റ്‌ലിക്ക് പുരസ്‌കാരം നല്‍കേണ്ടിവന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കും. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരായ ഐപിസി 377-ാം വകുപ്പ് റദ്ദാക്കിയ കേസിലെ ഹര്‍ജ്ജിക്കാരും അവാര്‍ഡ് പങ്കിട്ടു.

DONT MISS
Top