ജൂതന്‍: ഒരിടവേളക്ക് ശേഷം ഭദ്രന്‍ വീണ്ടുമെത്തുന്നു

തന്മയത്വത്തോടെയും തനിമയോടെയും മലയാളത്തില്‍ മികച്ച സിനിമകള്‍ സംഭാവനചെയ്ത ഭദ്രന്‍ ഒരിടവേളക്ക് ശേഷം വീണ്ട്ുമെത്തുന്നു. മലയാളം കണ്ട മികച്ച സംവിധായകരില്‍ മുന്‍പന്തിയിലുള്ള ഒരു സംവിധായകനായ ഭദ്രന്റെ പുതിയ സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേക്കാള്‍ ആകാംക്ഷയാണ് കൂടുതല്‍. ആടുതോമ ഒരു ഹരമായി ഉള്ളില്‍ നില്ക്കുന്ന ഏതൊരു പ്രേക്ഷകനെയും ഭദ്രന്‍ എന്ന സംവിധായകന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പിക്കാം. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തില്‍, കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്.

ഒരു നിഗൂഢമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തില്‍ ഈ ഓ എന്ന കഥാപാത്രം വരുന്ന സൗബിന് മാത്രമാണ് ഈ കഥാപാത്രത്തെ ചെയ്യാന്‍ കഴിയുമെന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്. ചിത്രത്തില്‍ ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം ആണ് മ്യൂസിക് ഡയറക്ടര്‍, ഡഗ്ലസ് ആണ് ആര്‍ട് ഡയറക്ടര്‍.

സൗബിനും ജോജു ജോര്‍ജും ഇന്ദ്രന്‍സും ജോയിമാത്യുവും റിമ കല്ലിങ്കലുമടക്കം നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍ , എസ് സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . ഭദ്രന്‍ എന്ന സംവിധായകന്റെ സംവിധാനമികവ് പല ചിത്രങ്ങളിലൂടെയും മനസ്സിലാക്കിയ പ്രേക്ഷകര്‍ ഈ സിനിമ  ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പിക്കാം.

DONT MISS
Top