ബിജെപി അംഗങ്ങളായിട്ടുള്ളവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി പിള്ളയുടെ നാടകം; ശശി തരൂരിന്റെ ബന്ധുക്കള്‍ പണ്ടുമുതലേ ബിജെപിക്കാര്‍

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്നമട്ടില്‍ പുറത്തുവന്ന വാര്‍ത്ത ബിജെപി സൃഷ്ടിച്ചെടുത്തത്. ശശി തരൂരിന്റെ മാതൃസഹോദരിയും ഭര്‍ത്താവും അടക്കം പത്തുപേര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നായിരുന്നു രാവിലെ പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ പുതുതായി എത്തിയെന്ന് ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാരും പുതുതായി ബിജെപിയിലേക്ക് എത്തിയവരല്ല. പണ്ടുമുതലേ തങ്ങള്‍ ബിജെപിക്കാരാണെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്തിനാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത് എന്ന് അറിയില്ല, നേരത്തേതന്നെ ഞങ്ങള്‍ ബിജെപിയിലാണ്. സംഘാടകരോടാണ് എന്താണ് ചടങ്ങിന്റെ ഉദ്ദേശം എന്ന് ചോദിക്കേണ്ടത്. ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാര്‍ പറഞ്ഞു. ഇവരെയെല്ലാം വിളിച്ചുവരുത്തി ഷാളണിയിച്ച് ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു.

DONT MISS
Top