ജോസഫിന് സീറ്റില്ല, ഒരു സീറ്റും വിട്ടുനല്‍കില്ല: കോണ്‍ഗ്രസ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് സീറ്റുനല്‍കാന്‍ തീരുമാനങ്ങളൊന്നുമില്ലെന്ന് കോണ്‍ഗ്രസ്. ദില്ലിയില്‍ മാധ്യമങ്ങളെ കാണവെ രമേശ് ചെന്നിത്തലയാണ് ഇതുപറഞ്ഞത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍ക്കുക എന്നത് എല്‍ഡിഎഫിന്റെ ശൈലിയാണെന്ന പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെകെ രമയെ വടകരയില്‍ പിന്തുണയ്ക്കും എന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി.

ഇന്ന് സ്‌ക്രീനിംഗ് കമ്മറ്റിക്കുശേഷം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകും. നാളെ പ്രഖ്യാപനവുമുണ്ടാകും. കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

DONT MISS
Top