പി രാജീവ് വിജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യം: മണികണ്ഠന്‍

എറണാകുളം: പി രാജീവ് വിജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യമാണെന്ന് നടന്‍ മണികണ്ഠന്‍. എറണാകുളത്ത് ഇതിലും മികച്ചൊരു സ്ഥാനാര്‍ത്ഥി മാറ്റൊരു പാര്‍ട്ടിക്കും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

READ MORE ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാലാവധി പൂര്‍ത്തിയായ സമയത്ത് രാജ്യസഭ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് അവിസ്മരണീയമായിരുന്നു. സഭാനടപടികളെക്കുറിച്ച് മറ്റ് പാര്‍ലമെന്റ് അംഘങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരെ അദ്ദേഹം നിയോഗിക്കപ്പെട്ടു. എംപിയായിരിക്കുമ്പോഴും പാര്‍ട്ടി ചുമതലകള്‍ വഹിക്കുമ്പോഴും എറണാകുളത്തിന് വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

read more സിപിഐ പ്രവര്‍ത്തകരെ സിപിഎഎമ്മിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എറണാകുളത്ത് സിപിഐ ഇല്ലാതായേനെയെന്ന് പി രാജീവ്

എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്നത്തെ രൂപത്തിലായത് അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ്. രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും സമീപിക്കാന്‍ കഴിയുന്ന നേതാവാണ് പി രാജീവെന്നും മണികണ്ഠന്‍ പറഞ്ഞു.

DONT MISS
Top