ശശി തരൂരിന്റെ ഉറ്റ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ശശി തരൂരിന്റെ ഉറ്റ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. 10 പേരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ശശി തരൂരിന്റെ മാതൃ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെയുള്ളവര്‍ ബിജെപിയിലേക്ക് ചേര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയില്‍നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ബിജെപിയുടെ നീക്കം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ടോം വടക്കനും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഏതാനും ദിവസവരെ കോണ്‍ഗ്രസിനെ പ്രതിരോധിച്ചുകൊണ്ട് പൊതുവേദിയിലെത്തിയ വടക്കന്‍ പെട്ടന്നാണ് തീരുമാനം മാറ്റിയത്. സീറ്റ് ലഭിക്കാത്തതിന്റെ ചൊരുക്കാണ് വടക്കനെ കൂടുമാറാന്‍ പ്രേരിപ്പിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ഥിയായി തൃശ്ശൂരില്‍ വടക്കന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

DONT MISS
Top